ബെംഗളൂരു: തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കിയത്.
മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ്സ് സംസ്ഥാന ഘടകം പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് ഡോ. പരമേശ്വരാജി, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബെഗളൂരുവിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്തത്. ബജ്റംഗദളിനെ നിരോധിക്കുമെന്ന് വാഗ്ധാനം.
സംവരണ പരിധി ഉയർത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയർത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും. എസ് സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആക്കി ഉയർത്തും. എസ് ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമാക്കും. സംസ്ഥാനത്തെ സാമൂഹ്യ – സാമ്പത്തിക സെൻസസ് പുറത്ത് വിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി ഇന്നലെ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും.
ഇതുകൂടാതെ എല്ലാ വാര്‍ഡുകളിലും അടല്‍ ആഹാര്‍ കേന്ദ്രം സ്ഥാപിക്കുമെന്നും എല്ലാ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും പോഷകാഹാര പദ്ധതിയില്‍ അരലിറ്റര്‍ നന്ദിനി പാല് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 7 ‘A’ മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ പ്രചാരണം. അന്ന, അക്ഷര, ആരോഗ്യ, അഭിവൃദ്ധി, ആദയ, അഭയ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതോടൊപ്പം സംസ്ഥാനത്ത് പാവപ്പെട്ടവര്‍ക്ക് 10 ലക്ഷം വീടുകള്‍ നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യനീതി ഫണ്ട് പദ്ധതി പ്രകാരം എസ്സി-എസ്ടി സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 10,000 രൂപ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി പ്രകടന പത്രികയായ ‘പ്രജാധ്വനി’ പുറത്തിറക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.