ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. സീസണിലെ ആദ്യ ജയം തേടിയാണ് ഡല്‍ഹി നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ലഖ്‌നൗവിനോട് 50 റണ്‍സിന് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനുണ്ട് ടീമിന്. അതേസമയം സീസണ്‍ ജയത്തോടെ ആരംഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍ദികും സംഘവും. ഓപ്പണര്‍മാര്‍ മികച്ച ഫോമിലുള്ളതും തെവാത്തിയയുടെയും റാഷിദ് ഖാന്റെയും ഉള്‍പ്പെടെ ഓള്‍റൗണ്ട് പ്രകടനവും ഗുജറാത്തിന് കരുത്താവും. വൈകിട്ട് 7.30ന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.
Read MoreMonth: April 2023
അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്. മണ്ണാര്‍ക്കാട് എസ്.സി-എസ് ടി കോടതിയാണ് വിധി പറയുക. അരി മോഷ്ടിച്ചുവെന്നാരോപിച്ച് മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണ തുടങ്ങിയതു മുതല്‍ തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയായിരുന്നു. പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അസാധാരണ നടപടിയും കേസില്‍ ഉണ്ടായി.
Read Moreകര്‍ണാടക തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷം
കര്‍ണാടക തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെ പാളയത്തില്‍ പടയുമായി കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും. കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ടപ്പട്ടിക പുറത്ത് വരാനിരിക്കെയാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് പത്തിന് നടക്കാനിരിക്കെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം ബദ്ധവൈരികളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായ ഡികെ ശിവകുമാറിന് നേരെ ആദ്യ ഒളിയമ്പ് എയ്തുകഴിഞ്ഞു. താനും ശിവകുമാറും മുഖ്യമന്ത്രി സ്ഥാനാഭിലാഷികളാണെന്നും എന്നാല്‍ ഹൈക്കമാന്‍ഡ് ശിവകുമാറിന് മുഖ്യമന്ത്രി പദം നല്‍കില്ലെന്നും സിദ്ദരാമയ്യ നിലപാട് വ്യക്തമാക്കി. വാര്‍ത്താ…
Read Moreമസ്ജിദ് റോഡിലെ ഇഫ്താർ രുചികൾ
ബെംഗളൂരു: ഈ റംസാന് ഇഫ്താറിനായി ഒരുക്കിയിരിക്കുന്ന മികച്ച വിഭവങ്ങൾ വാങ്ങുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണപ്രിയർ റെസ്റ്റോറന്റുകളിലേക്ക് ഒഴുകി എത്തുന്ന ഭാഗമാണ് മസ്ജിദ് റോഡ്. ഇഫ്താർ ട്രീറ്റുകൾക്കായുള്ള നഗരത്തിലെ പ്രശസ്തമായ സ്ഥലം കൂടിയാണ് മസ്ജിദ് റോഡ്, ഹോട്ടലുകളും വീട്ടിലെ പാചകക്കാരും കാറ്ററിംഗ് നടത്തുന്നവരും തയ്യാറാക്കുന്ന ഇറച്ചി ഇനങ്ങളോ മധുരപലഹാരങ്ങളോ അങ്ങനെ എന്തും ആകട്ടെ മോസ്‌ക് റോഡിൽ ലഭ്യമാണ്. ഓരോ സ്റ്റാളുകളിലും പ്രത്യേക വിഭവങ്ങൾ ലഭ്യമാകും എന്നതാണ് മറ്റുള്ള ഇടങ്ങളെ അപേക്ഷിച്ചു മസ്ജിദ് റോഡിലെ ഇഫ്താർ രുചികളുടെ പ്രത്യേകത. വൈകുന്നേരം 5.30 ഓടെ ജനക്കൂട്ടം…
Read Moreഐപിഎൽ; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഈ സീസണിലെ ആദ്യ ജയമാണ് ചെന്നൈയുടേത്. 12 റണ്‍സിനാണ് ചെന്നൈ ലഖ്‌നൗവിനെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധസെഞ്ചറി മികവിലാണ് ചെന്നൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ലഖ്‌നൗ നിരയില്‍ കൈല്‍ മയേഴ്സ് അര്‍ധ സെഞ്ച്വറി…
Read Moreതൃശൂരിൽ ഗൃഹനാഥൻറെ മരണം കൊലപാതകം; 25 കാരനായ മകന്‍ അറസ്റ്റിൽ
തൃശൂർ: അവണൂരിലെ ശശീന്ദ്രന്‍റെ മരണം കൊലപാതകം. മരണത്തിൽ 25 കാരനായ മകന്‍ മയൂരനാഥിന്‍റെ അറസ്റ്റ് മെഡിക്കല്‍ കോളേജ് പോലീസ് രേഖപ്പെടുത്തി. അച്ഛനോടുള്ള പക മൂലമാണ് പ്രഭാത ഭക്ഷണത്തിൽ വിഷം കലർത്തി കൊല നടത്തിയതെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി.കടലക്കറിയിലാണ് വിഷം കലർത്തിയതെന്ന് മയൂരനാഥന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു.ഓണ്‍ലെെനില്‍ നിന്നും വിഷക്കൂട്ടുകള്‍ വാങ്ങി വീട്ടില്‍ വെച്ച് വിഷം സ്വയം നിർമ്മിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധയല്ലെന്നും വിഷാംശം തന്നെയാണ് മരണത്തിന് ഇടയാക്കിയതെന്നുമുള്ള നിഗമനത്തിലെത്തിയതോടെയാണ് പൊലീസ് മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെയാണ് കൊലപാതാകത്തിന്‍റെ…
Read Moreനഗരത്തിൽ ഇന്ന് അറവുശാലകൾ തുറക്കില്ല
ബെംഗളൂരു: മഹാവീര ജയന്തിയോടനുബന്ധിച്ച് ബെംഗളൂരുവിൽ ഇന്ന് അറവുശാലകൾ അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. ഇന്ന് അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും കടകളിൽ മാംസം വിൽപന നടത്തുന്നതും കർശനമായി നിരോധിക്കുമെന്ന് ബിബിഎംപി ജോയിന്റ് ഡയറക്ടർ (മൃഗസംരക്ഷണം) പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. നിർദേശം ലംഘിക്കുന്ന കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു
Read Moreസർക്കാർ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം
ബെംഗളൂരു: ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപം നായ്ക്കള്‍ വലിച്ചിഴച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് കുട്ടിയെ കടുച്ചെടുത്ത് നായ പ്രസവ വാര്‍ഡിന് സമീപത്തോടെ ഓടുന്നത് സെക്യൂരിറ്റി ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. നായയില്‍നിന്നും കുഞ്ഞിനെ ഇവര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ച നിലയിലായിരുന്നു. നായയുടെ കടിയേറ്റാണോ, അതോ അതിന് മുമ്പേ കുട്ടിയെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreട്രെയിനിലെ തീവയ്പ്പ്, അക്രമിയുടെ രേഖചിത്രം പോലീസ് പുറത്തു വിട്ടു
കോഴിക്കോട് : ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. സംഭവത്തിൻ്റെ ദൃക്‌സാക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ തെളിവാണ് പോലീസ് രേഖാചിത്രം പുറത്തുവിട്ടത്. ഇയാൾക്കായി വ്യാപക തെരച്ചിലിലാണ് പോലീസ് സംഘങ്ങൾ. സംഭവത്തിൽ ഫോറൻസിക് പരിശോധനകളടക്കം പൂർത്തിയായെന്നും പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നും ഡിജിപി അറിയിച്ചു. പിഞ്ച് കുഞ്ഞ് അടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ – കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ ഉണ്ടായ ആക്രമണത്തിൽ…
Read Moreബെംഗളൂരു- അബുദാബി എത്തിഹാദ് വിമാനം അടിയന്തരമായി ഇറക്കി
ബെംഗളൂരു: 200-ലധികം യാത്രക്കാരുമായി പോയ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിന്റെ ക്യാബിനിലെ മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വിമാനത്തില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയും തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന്, നാല് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 9.07ന് ബെംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്കുളള എയഗര്‍വേയ്‌സിന്റെ ഇവൈ 237 വിമാനം പറന്നുയര്‍ന്നു. പിന്നീട് ടേക്ക് ഓഫ് ചെയ്ത മിനിറ്റുകള്‍ക്ക് ശേഷം യാത്രക്കാരും ഒരു ഡസനിലധികം ക്രൂ അംഗങ്ങളും നിറഞ്ഞ വിമാനത്തിനുളളില്‍ ക്യാബിന്‍ മര്‍ദ്ദം കുറയുന്നത് പൈലറ്റുമാരാണ്…
Read More