മസ്ജിദ് റോഡിലെ ഇഫ്താർ രുചികൾ

ബെംഗളൂരു: ഈ റംസാന് ഇഫ്താറിനായി ഒരുക്കിയിരിക്കുന്ന മികച്ച വിഭവങ്ങൾ വാങ്ങുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണപ്രിയർ റെസ്റ്റോറന്റുകളിലേക്ക് ഒഴുകി എത്തുന്ന ഭാഗമാണ് മസ്ജിദ് റോഡ്. ഇഫ്താർ ട്രീറ്റുകൾക്കായുള്ള നഗരത്തിലെ പ്രശസ്തമായ സ്ഥലം കൂടിയാണ് മസ്ജിദ് റോഡ്, ഹോട്ടലുകളും വീട്ടിലെ പാചകക്കാരും കാറ്ററിംഗ് നടത്തുന്നവരും തയ്യാറാക്കുന്ന ഇറച്ചി ഇനങ്ങളോ മധുരപലഹാരങ്ങളോ അങ്ങനെ എന്തും ആകട്ടെ മോസ്‌ക് റോഡിൽ ലഭ്യമാണ്. ഓരോ സ്റ്റാളുകളിലും പ്രത്യേക വിഭവങ്ങൾ ലഭ്യമാകും എന്നതാണ് മറ്റുള്ള ഇടങ്ങളെ അപേക്ഷിച്ചു മസ്ജിദ് റോഡിലെ ഇഫ്താർ രുചികളുടെ പ്രത്യേകത.

വൈകുന്നേരം 5.30 ഓടെ ജനക്കൂട്ടം ഒഴുകി എത്തി തുടങ്ങുമെന്നാണ് ഒരു ദശാബ്ദത്തിലേറെയായി ഇത്തരം റംസാൻ സ്റ്റാളുകൾ നടത്തുന്ന രണ്ട് സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു. പല പ്രവൃത്തിദിവസങ്ങളിലും പുലർച്ചെ 1.30 വരെ മസ്ജിദ് റോഡിലെ ഓരോ സ്റ്റാളുകളിലും ഈ തിരക്ക് നിലനിൽക്കാറുണ്ട്ന്നും അവർ കൂട്ടിച്ചേർത്തു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

വാരാന്ത്യങ്ങൾ മസ്ജിദ് റോഡിൽ തിരക്കേറയാണ് കൂടാതെ മിക്ക ആളുകളും വളരെ വൈകിയാണ് വരുന്നത്, അതിനാൽ പുലർച്ചെ 2.30 മുതൽ 3 വരെ കടകൾ തുറന്ന് പ്രവർത്തിക്കാറുണ്ടെന്നും പ്രിൻസ് ഈറ്ററി എന്ന സ്റ്റാളിന്റെ സഹ ഉടമ ഫഹദ് ഖാൻ പറഞ്ഞു കൂടാതെ സീസൺ ലോബ്സ്റ്റർ മാംസമാണ് അവരുടെ പ്രത്യേക വിഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഭാഗത്തെ മറ്റൊരു പ്രശസ്തമായ വിഭവമാണ് മട്ടൺ സീഖ് കബാബ് എന്നാണ് ഈ ആഴ്ചയിൽ മാത്രം നാല് തവണ മസ്ജിദ് റോഡിലെ സ്റ്റാളുകൾ സന്ദർശിച്ച കിരൺ പറയുന്നത്. ഇവിടെ ഭക്ഷണം കഴിക്കുന്നതിന്റെ ഏറ്റവും നല്ല ഭാഗം, ഓരോ സ്റ്റാളും വ്യത്യസ്തമായ മസാലകൾ ഉപയോഗിക്കുന്നു എന്നതാണ്, അതിനാൽ ഒന്നിനും ഒരുപോലെയുള്ള രുചിയില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

തങ്ങൾ ആദ്യമായാണ് തെരുവ് സന്ദർശിക്കുന്നതെന്ന് ഒരു കൂട്ടം നിയമ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഞങ്ങൾ ഇവിടെ ഒട്ടകത്തിന്റെ മാംസം പരീക്ഷിക്കാൻ കാത്തിരിക്കുകയാണ്. അന്തരീക്ഷം മൊത്തത്തിൽ നല്ല ഭക്ഷണം കൊണ്ട് വളരെ സജീവമാണ്. ഞങ്ങൾക്ക് കഴിയുന്നത്ര വിഭവങ്ങൾ പരീക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്,” അവരിൽ ഒരാൾ പറഞ്ഞു.

ചെറുക്കാനാവാത്ത മധുരപദാര്‍ത്ഥക്കൊതിയുള്ളവർക്ക് ഇവിടെ കാത്തിരിക്കുന്നത് ഫലൂദ, ഹൽവ, ഷാഹി തുക്‌ഡ എന്നിവയിൽ നിന്നും വ്യത്യസ്തമായ പലതരം മധുരപലഹാരങ്ങൾ ലഭ്യമാണ് എന്നതും ഇവിടെത്തെ മറ്റൊരു പ്രത്യേകതയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts