ബെംഗളൂരു: നിയമം കൈയിലെടുക്കുന്നതിനെതിരെ രാമനഗർ പോലീസ് പശു സംരക്ഷകർക്ക് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ആർക്കെങ്കിലും വിവരം ലഭിച്ചാൽ, അവർ പോലീസ് കൺട്രോൾ റൂമിലോ ലോക്കൽ പോലീസിലോ വിളിക്കണം. ശേഷം ആവശ്യമായ നടപടി സ്വീകരിക്കും. ആരും വീരത്വം കാണിക്കരുത്. നിയമം കൈയിലെടുക്കുന്നവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കുമെന്നും കാർത്തിക് റെഡ്ഡി പറഞ്ഞു.
പശുക്കടത്ത് കൊലപാതകത്തിൽ ഉൾപ്പെട്ട പശു സംരക്ഷകൻ പുനീത് കേരേഹള്ളിയെയും 4 കൂട്ടാളികളെയും അറസ്റ്റ് ചെയ്തത ശേഷം ജില്ലാ പോലീസ് മേധാവി നടത്തിയ വാർത്താസമ്മേളനത്തിലാണ് അറിയിപ്പ് നൽകിയത്.
മാർച്ച് 31 ന് രാത്രി 11.40 ഓടെ ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് സതനൂരിൽ വച്ച് മണ്ഡ്യയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കണ്ടെയ്‌നർ ട്രക്കിൽ കന്നുകാലികളെ കടത്തുകയായിരുന്ന മൂന്ന് പേരെ തടഞ്ഞുനിർത്തി ആക്രമി ഒരാളെ കൊലപ്പെടുത്തിയ അഞ്ച് പേർക്കെതിരെയും കൊലപാതകത്തിന് കേസെടുത്തിരുന്നു. ഇനിയും തുടർ സാഹചര്യങ്ങൾ ഉണ്ടായാൽ നീയമം കൈയ്യിൽ എടുക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.