ബെംഗളൂരു: വേനൽചൂട് കടുത്തതിന് പിന്നാലെ റോഡരികിലെ മാലിന്യങ്ങൾ കത്തിച്ചുള്ള പുക മലിനീകരണം നഗര ജീവിതം ദുസ്സഹകുന്നു. റോഡരികിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയാണ് കത്തിക്കുന്നത്. രൂക്ഷഗന്ധവും പുകയും മണിക്കൂറോളം അന്തരീക്ഷത്തിൽ തങ്ങിനിൽകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നവരിൽ നിന്നും 1000 രൂപ പിഴയടക്കാനുള്ള ബി ബി എം ടി നടപടികൾ പേരിലൊതുങ്ങിയതും സ്ഥിതി രൂക്ഷമാക്കി. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ മാലിന്യം റോഡരികിൽ കൂട്ടിയിട്ട കത്തിക്കുന്നതും സ്ഥിരംകാഴ്ചയാണ് ചൂട് കൂടിയതോടെ നഗരത്തിൽ പ്രതിദിനം 10 – 15 വരെ തീപിടുത്തങ്ങൾ പതിവായെന്ന്…
Read MoreMonth: March 2023
സ്വവര്‍ഗ വിവാഹം നിയമപരമാക്കാൻ ആവശ്യം: ഹർജികൾ ഭരണഘടനാ ബെഞ്ചിന്
ഡൽഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ബെഞ്ച് ഏപ്രില്‍ 18-ന് ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കും. വാദം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം സ്വവര്‍ഗ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അന്തിമവാദം കേള്‍ക്കുക. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിടുന്നതെന്നും വിധി പ്രസ്താവം സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും…
Read Moreഐഐടി ധാർവാഡ് പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ബെംഗളൂരു: ഐഐടി ധാർവാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു . ധാർവാഡിലെ ഐഐടിയുടെ പുതിയ കാമ്പസ് മികച്ച നാളേക്ക് വേണ്ടി യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസം സുഗമമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഐഐടി കാമ്പസ് സംസ്ഥാനത്തിന്റെ വികസനത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ് എഴുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധാർവാഡ് ഐഐടി കാമ്പസിലെ ഹൈടെക് സൗകര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, ലോകത്തെ മറ്റ് പ്രമുഖ സ്ഥാപനങ്ങളുടെ അതേ ഉയരങ്ങളിലേക്ക് സ്ഥാപനം കൊണ്ടുപോകുന്ന പ്രചോദനത്തിന്റെ ഉറവിടമായി ഇത് പ്രവർത്തിക്കുമെന്ന് പ്രസ്താവിച്ചു. നിലവിലെ ഗവൺമെന്റിന്റെ ‘സങ്കൽപ് സേ സിദ്ധി’…
Read Moreവിഷപ്പുക ശ്വസിച്ചു, ശ്വാസകോശ രോഗി മരിച്ചു
കൊച്ചി: കൊച്ചി വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ബ്രഹ്മപുരത്തെ മാലിന്യ പാൻറിൽ നിന്നുയരുന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് രോഗം മൂർച്ഛിച്ചത് . പുകയുടെ മണം കടുത്ത ശ്വാസതടസ്സമുണ്ടാക്കിയെന്നും ലോറൻസിൻറെ ഭാര്യ ലിസി പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ച് ഹൈബി ഈഡനും രംഗത്തുവന്നു. ഒരാഴ്ചയായി ശ്വാസതടസ്സമുണ്ടായിരുന്ന ആളാണ് മരിച്ചത്. വിശപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഎക്സ്പ്രസ്സ് വേ കേരളത്തിലേക്കും ബന്ധിപ്പിക്കും ; നിതിൻ ഗഡ്കരി
ബെംഗളൂരു: നാഷണല്‍ ഹൈവേ 275ന്‍റെ ഭാഗമായുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കേരളത്തിലെയും തമിഴ്നാട്ടിലെയും നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ 52 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയും എട്ടു കിലോമീറ്റര്‍ എലവേറ്റഡ് റോഡുമുള്‍പ്പെടുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുത്ത വകയില്‍ കര്‍ഷകര്‍ക്ക് 4000 കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
Read Moreഎയർഹോസ്റ്റസ് മരിച്ച സംഭവത്തിൽ മലയാളി യുവാവ് കസ്റ്റഡിയിൽ
ബെംഗളൂരു: എയര്‍ഹോസ്റ്റസ് ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചതുമായി ബന്ധപ്പെട്ട് മലയാളി യുവാവ് കസ്റ്റഡിയിൽ. 28കാരിയായ അര്‍ച്ചനാ ധിമാനെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് ഇവര്‍ വീണതെന്നാണ് സൂചന. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് പുരുഷ സുഹൃത്ത് ആദേശ് പോലീസിനോട് പറഞ്ഞു. ആദേശിനെ കാണാനായി ഇവര്‍ ദുബൈയില്‍ നിന്നെത്തിയതാണെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് സ്വദേശിയാണ് ആദേശെന്ന് അന്വേഷണത്തിൽ കണ്ടെത്തി.…
Read Moreശിവമോഗ സ്ഫോടനം, 2 പേർ അറസ്റ്റിൽ
ബെംഗളൂരു: ശിവമൊഗ്ഗയിൽ നടന്ന സ്ഫോടനവുമായി ബന്ധമുള്ള രണ്ടുപേരെ മധ്യപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. അബ്ദുൾ അസീസ്, ശുഐബ് ഖാൻ എന്നിവരെയാണ് മധ്യപ്രദേശിലെ സിയോണിലെ വീടുകളിൽ നടത്തിയ തിരച്ചിലിൽ നിന്ന് പിടികൂടിയത്. ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ കണ്ടെടുത്തു. സംസ്ഥാനത്ത് മുമ്പ് ദേശീയ പതാക കത്തിച്ച സംഭവത്തിലും ശിവമൊഗ്ഗയിൽ നടന്ന സ്ഫോടനത്തിലും ഇവർക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു.
Read Moreഓസ്കാർ 2023: എല്ലാ വിഭാഗങ്ങളിലെയും വിജയികളുടെ മുഴുവൻ ലിസ്റ്റ്
ലോസ് ആഞ്ചലസ്: 95-മത് ഓസ്കര്‍ പുരസ്കാരനിറവില്‍ ചലച്ചിത്രലോകം. ദ് വെയ്‌ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രെണ്ടന്‍ ഫ്രേസര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടി മിഷേല്‍ യോ. എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. അതേസമയം ഇന്ത്യയുടെ അഭിമാനുയര്‍ത്തിയ ഓസ്കര്‍ കൂടിയായിരുന്നു ഇത്തവണത്തേത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ “നാട്ടു നാട്ടു’ ഓസ്കാര്‍ നേടിയപ്പോള്‍ “ദ എലിഫന്‍റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്‍ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു…
Read Moreസംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ
ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ. നിയമസഭ തെരഞ്ഞെടുപ്പില്‍ 116-122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ലോക് പോള്‍ സര്‍വേ ഫലം. ബി.ജെ.പിക്ക് 77-83 സീറ്റും ജനതാദള്‍-എസിന് 21-27 സീറ്റും മറ്റു പാര്‍ട്ടികള്‍ക്ക് നാല് സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളില്‍നിന്നായി 45,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു. കോണ്‍ഗ്രസ് 39-42 ശതമാനംവരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 33-36 ശതമാനവും ജനതാദള്‍-എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും…
Read Moreദേഹാസ്വാസ്ഥ്യം തെലുങ്കാന മുഖ്യമന്ത്രി ആശുപത്രിയിൽ
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദിലെ എഐജി ആശുപ്രതിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വയറ്റില്‍ ചെറിയ അള്‍സര്‍ ബാധയുള്ളതായും ഇതിനായുള്ള ചികിത്സ തുടരുകയാണെന്നും നിലവില്‍ ആരോഗ്യനിലയില്‍ മറ്റു പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വയറ്റില്‍ ഒരു ചെറിയ അള്‍സര്‍ കണ്ടെത്തി, അത് വൈദ്യശാസ്ത്രപരമായി കൈകാര്യം ചെയ്യുന്നു എന്ന് ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Read More