ബെംഗളൂരു : മലിനീകരണത്തോത് കുറയ്ക്കാൻ ലക്ഷ്യമിട്ട് 15% മെഥനോൾ കലർന്ന ഇന്ധനം (MD15) ഉപയോഗിച്ച് സിറ്റി ബസുകൾ ഓടിക്കാൻ ഒരുങ്ങി ബി.എം.ടി.സി. ആദ്യഘട്ടത്തിൽ 15% മെഥനോൾ ഇന്ധനമുപയോഗിക്കുന്ന 10 ബസുകൾ നിരത്തിലിറക്കും. പരീക്ഷാടിസ്ഥാനത്തിൽ സർവീസ് നടത്തിയശേഷം പിന്നീട് ഡീസലിലെ മെഥനോളിന്റെ അളവ് വർധിപ്പിക്കും. ബി.എം.ടി.സി. നീതി ആയോഗുമായും ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായും അശോക് ലെയ്‌ലൻഡുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.മിശ്രിത ഇന്ധനത്തിന് ഡീസലിനേക്കാൾ വില കുറവാണെന്നും സംഘാടകർ അവകാശപ്പെടുന്നു. MD15 യാതൊരു മാറ്റവും കൂടാതെ ഡീസൽ വാഹനങ്ങൾക്ക് സ്വീകരിക്കാനും ഡീസലിന് പകരമായി ഉപയോഗിക്കാനും കഴിയും. മൂന്നുമാസത്തേക്ക്…
Read MoreMonth: March 2023
ബെംഗളുരു – മൈസൂരു അതിവേഗപാതയ്ക്ക് എതിരെ പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ
ബെംഗളുരു : കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു മൈസൂരു അതിവേഗപാതയ്ക്ക് എതിരെ കർഷകർക്കും പ്രദേശവാസികൾക്കുമിടയിൽ പ്രതിഷേധം ശക്തമാണ്. എക്സ്പ്രസ് വേയിൽ പ്രധാന പാതയിൽ അടക്കം പണി പൂർത്തിയാകാനുണ്ട് എന്നതാണ് യാഥാർഥ്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം ചെയ്തതെന്നും, ഇതിനെതിരെ സമരം തുടരുമെന്നും കർഷകസംഘടനകൾ പറയുന്നു. റോഡിന് സ്ഥലം വിട്ട് നൽകിയ 99% കർഷകരും ആ റോഡിലൂടെ സഞ്ചരിക്കുന്നവരല്ല. ഞങ്ങളുടെ വിളകൾ പ്രധാന റോഡിലെത്തിക്കാൻ ഇവിടെ ഞങ്ങൾക്ക് നല്ല റോഡ് വേണം. മൈസുരു, മാണ്ഡ്യ മേഖലകളിലെ 99% സാധാരണക്കാരും…
Read Moreലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ദുബായ്
ദുബായ്: കത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ദുബൈ തെരഞ്ഞെടുക്കപ്പെട്ടു. ജപ്പാനിലെ മോറി മെമോറിയല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ആഗോള പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് ദുബൈ ഒന്നാമതെത്തിയത്.നേട്ടത്തില്‍ യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ട്വിറ്ററില്‍ സന്തോഷം പങ്കുവെച്ചു. സംസ്‌കാരത്തിന്റെ മറ്റൊരു പ്രതിഫലനമാണ് ശുചിത്വം. നഗരസുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ഓര്‍മിപ്പിച്ചു. സുരക്ഷിതവും മനോഹരവുമായ നഗരം കൂടിയാണ് ദുബൈ എന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മുന്‍പും പവര്‍ സിറ്റി ഇന്‍ഡക്‌സില്‍ ദുബൈ ഒന്നാമതെത്തിയിരുന്നു ദുബൈ…
Read Moreറാണിബെന്നൂരിനും ഹുബ്ബള്ളിക്കും ഇടയിൽ 16ന് സർവീസ് മുടങ്ങും
ബെംഗളൂരു∙ ഹുബ്ബള്ളിക്കു സമീപം പാത ഇരട്ടിപ്പിക്കൽ നടക്കുന്നതിനാൽ കൊച്ചുവേളി–ഹുബ്ബള്ളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778) 16നു റാണിബെന്നൂർ വരെ മാത്രമേ സർവീസ് നടത്തൂ. റാണിബെന്നൂരിനും ഹുബ്ബള്ളിക്കും ഇടയിൽ സർവീസ് നടത്തില്ലെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
Read Moreഫീഡർ സർവീസിനായി നഗരത്തിൽ 20 മിനി ഇ-ബസുകൾ കൂടി
ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡർ സർവീസിന് 20 മിനി ഇലക്ട്രിക് ബസുകൾ കൂടി വാടക അടിസ്ഥാനത്തിൽ ഓടിക്കാൻ കരാർ ക്ഷണിച്ച് ബി.എം.ടി.സി. നേരെത്തെ പ്രഖ്യാപിച്ച 100 ബസുകൾക്ക് പുറമെയാണിയത്. നമ്മ മെട്രോ കൂടുതൽ ദൂരങ്ങളിലേക്ക് വ്യാപിക്കുന്നത് കണക്കിലെടുത്താണ് തുടർ യാത്ര സൗകര്യം ഉറപ്പാക്കുന്നത്.
Read Moreനഗരത്തിൽ നിന്നും മോഷണം പോയ 112 മൊബൈൽ ഫോണുകൾ കണ്ടെത്തി
ബെംഗളൂരു: നഗരത്തിൽ നിന്നും മോഷണം പോയ 112 മൊബൈൽഫോണുകൾ സെൻട്രൽ ക്രൈം ബ്രാഞ്ച് കണ്ടെടുത്തു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) പോർട്ടലിൽ വിവരങ്ങൾ ഉപയോഗിച്ചാണ് കേരളം,രാജസ്ഥാൻ,തമിഴ്നാട്,ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് മൊബൈൽ ഫോണുകൾ വീണ്ടെടുത്തത്. ഫോണുകൾ ഉടമകൾക്ക് കൈമാറി. ഫോൺ മോഷണം പോയാൽ ഇത് മറ്റൊരും ഉപയോഗിക്കാതിരിക്കാൻ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനും https://www.ceir.gov.in പോർട്ടൽ വിവരങ്ങൾ നൽകണമെന്ന് പോലീസ് അറിയിച്ചു
Read Moreനഗരത്തിലും കറുപ്പിന് വിലക്ക്; പ്രധാനമന്ത്രി റാലിയിൽ അമ്മയ്ക്കൊപ്പമെത്തിയ കുട്ടിയുടെ കറുത്ത ടിഷർട്ട് ഊരിമാറ്റി
ബെംഗളൂരു: മണ്ഡ്യയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കാനെത്തിയ ആൺകുട്ടിയുടെ കറുത്ത ടിഷർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ അഴിപ്പിച്ചു. കുട്ടിയുടെ ടിഷർട്ട് ഊരിമാട്ടിയ ശേഷമേ പരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാൻ ഇരുവരെയും അനുവദിക്കു എന്നനിലയിൽ കാര്യങ്ങൾ എത്തിയതോടെയാണ് അമ്മ മകന്റെ വസ്ത്രം ഊരിമാറ്റിയത്. പരിശോധനയ്ക്കായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച ശേഷം അമ്മ വീണ്ടും ടിഷർട്ട് മകനെ ധരിപ്പിച്ചു. എന്നാൽ ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥർ വീണ്ടും ടിഷർട്ട് ഊരിമാറ്റിച്ചു. തുടർന്ന് ടീഷർട് ധരിക്കാതെയാണ് കുട്ടി പരിപാടിയിൽ പങ്കെടുത്തത്
Read Moreലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഹുബ്ബള്ളിയിൽ തുറന്നു
ബെംഗളൂരു : ലോകത്തിലെഏറ്റവുംനീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം ഹുബ്ബള്ളി ശ്രീ സിദ്ധരൂധ സ്വാമി സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. 1505 മീറ്ററാണ് നീളം. പുതിയ പ്ലാറ്റ്ഫോമിൽനിന്ന് രണ്ടു തീവണ്ടികളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 550 മീറ്റർ നീളമുള്ള ഒന്നാംനമ്പർ പ്ലാറ്റ്ഫോം നീളംകൂട്ടിയാണ് 1505 മീറ്ററിൽ നിർമിച്ചത്. ഇതുവരെ 1,366 മീറ്റർ നീളമുള്ള ഗൊരഖ്പുർ സ്റ്റേഷനായിരുന്നു ഏറ്റവും നീളമേറിയത്.ഹുബ്ബള്ളി-ധാർവാഡ് മേഖലയിലെ വിവിധ വികസനപദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ധാർവാഡിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ.ഐ.ടി.) സ്ഥിരം കാമ്പസ് രാജ്യത്തിന് സമർപ്പിച്ചു. ധാർവാഡിലെ ഐ.ഐ.ടി. കാമ്പസ് യുവമനസ്സുകളെ…
Read Moreനാട്ടു നാട്ടുവിന് ഓസ്കാർ!
രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ.സിനിമയിലെ കീരവാണി സംഗീതം നൽകിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ, മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിലാണ് അവാർഡ്. 95 മത് ഓസ്കാർ പുരസ്കാര സമർപ്പണം അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ തുടരുകയാണ്.
Read Moreപൊടിശല്യം കുറയ്ക്കാൻ റോഡിൽ വെള്ളംതളിക്കും; പദ്ധതിയുമായി ബി.ബി.എം.പി.
ബെംഗളൂരു: നഗരത്തിലെ പൊടിശല്യം കുറയ്ക്കുന്നതിന് റോഡിലേക്ക് വെള്ളംതളിക്കുന്ന പദ്ധതിയുമായി ബി.ബി.എം.പി. വെള്ളംതളിക്കുന്നതിന് അഞ്ചുടാങ്കർ ലോറികൾ വാടകയ്ക്കെടുക്കുന്നതിന് ബി.ബി.എം.പി. ടെൻഡർ ക്ഷണിച്ചു.6000 ലിറ്റർ സംഭരണശേഷിയുള്ള, 30 മീറ്റർ ദൂരംവരെ വെള്ളം ചീറ്റാൻ സംവിധാനമുള്ള ടാങ്കറുകളാണ് നിരത്തിലിറക്കുക.നഗരത്തിലെ ഏറ്റവും പൊടിശല്യമുള്ള അഞ്ച് റോഡുകളിൽ ഈ ടാങ്കറുകൾ നിയോഗിക്കും. ദിവസത്തിൽ ചുരുങ്ങിയത് മൂന്നുതവണയെങ്കിലും ടാങ്കറുകളുപയോഗിച്ച് റോഡിലും അന്തരീക്ഷത്തിലും വെള്ളം തളിക്കാനാണ് പദ്ധതി.ആദ്യഘട്ടത്തിൽ വിജയകരമായാൽ കൂടുതൽ ടാങ്കറുകളെത്തിക്കും. മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽനിന്നുള്ള വെള്ളമാണ് ഇതിലുപയോഗിക്കുക. പൊടിശല്യം കുറയുന്നതോടെ അന്തരീക്ഷ മലിനീകരണത്തോത് കുത്തനെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മുൻവർഷങ്ങളിലും റോഡിൽ…
Read More