കേരള സാങ്കേതിക സര്‍വകലാശാല വി.സി നിയമനം; ഗവര്‍ണര്‍ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിക്കും. മുന്‍ വി.സി ഡോ. രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ വ്യക്തത തേടിയാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത് കെ.ടി.യു വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ തുടര്‍നടപടികള്‍ വിശദീകരിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് പുതിയ വി.സി നിയമനവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വി.സി നിയമനം റദ്ദാക്കിയ വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ വ്യക്തത തേടി ഗവര്‍ണര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിക്കുന്നത്. കെ.ടി.യു…

Read More

മലിനജല പ്ലാന്റ് വൃത്തിയാക്കലിനിടെ രണ്ടുതൊഴിലാളികള്‍ മരിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ്

ബെംഗളൂരു: അപാര്‍ട്ട് സമുച്ചയത്തിലെ മലിനജലശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ രണ്ടുതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കനകപുര റോഡ് കോണനകുണ്ഡെയിലെ അപാര്‍ട്ട്മെന്റില്‍ നടന്ന അപകടത്തില്‍ അപാര്‍ട്ട്മെന്റ് മാനേജ്‌മെന്റും സ്ഥാപന ഉടമയും ജീവനക്കാരുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കൊനാനകുണ്ഡെ പൊലീസ് കേസെടുത്തിരിക്കുന്നത്. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവൃത്തികള്‍ നടത്തുന്ന സ്വകാര്യ കമ്ബനിയുടെ ജീവനക്കാരായ തുമകൂരു സ്വദേശി രവികുമാര്‍ (29), ഒഡിഷ സ്വദേശി ദിലീപ് കുമാര്‍ (26) എന്നിവരാണ് മരിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് ഇരുവരും അറ്റകുറ്റപ്പണിക്കായി എത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ കമ്ബനിയിലെ സൂപ്രണ്ട് പാര്‍പ്പിട സമുച്ചയത്തിലെ…

Read More

ക്ലബ് ലോകകപ്പ് ഫൈനലിൽ റയൽ മാഡ്രിഡ്- അൽ ഹിലാൽ കലാശപ്പോര്

ലോക ക്ലബ്ബ് ഫുട്ബോൾ ഫൈനലിൽ റയൽ മാഡ്രിഡ്- അൽ ഹിലാൽ കലാശപ്പോര്. രണ്ടാം സെമിയിൽ റയൽ മാഡ്രിഡ് ഈജിപ്ഷ്യൻ ക്ലബ് അൽ അഹ് ലി യെ തോൽപ്പിച്ച് ഫൈനലിൽ കടന്നു. മൊറോക്കോയിലെ അബ്ദുള്ള സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 4-1നായിരുന്നു റയലിൻ്റെ ജയം. ഫൈനലിൽ റയൽ മാഡ്രിഡ് ഈപ്ഷ്യൻ ക്ലബ് അൽ ഹിലാലിനെ നേരിടും. റയലിന് വേണ്ടി വിനിഷ്യസ് ജൂനിയർ, വാൽവെർദെ, റോഡ്രിഗോ, അരി ബാസ് എന്നിവർ ഗോളുകൾ നേടി. മാലൗൾ അൽ അഹ് ലിക്ക് വേണ്ടി ആശ്വാസ ഗോൾ നേടി. ആദ്യ സെമിയിൽ ബ്രസീലിയൻ…

Read More

തുര്‍ക്കി-സിറിയ ഭൂകമ്പം 12000 കവിഞ്ഞു മരണം; കുടുങ്ങിയവരിൽ 10 ഇന്ത്യക്കാരും

ഇസ്താൻബുൽ: തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 12000 കടന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകെണ്ട് ഇരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തുര്‍ക്കിയിലേക്കുള്ള ഇന്ത്യയുടെ സഹായം തുടരുകയാണ്്. ഓപറേഷന്‍ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലെത്തി. ഏഴ് വാഹനങ്ങള്‍, 5 സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പൊലീസ് നായകളും തുര്‍ക്കിയിലെത്തി. തുര്‍ക്കിയിലെ അദാനയില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ ഒരു ഇന്ത്യാക്കാരനെ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി ബാക്കി പത്ത് ഇന്ത്യാക്കാര്‍ ഇവിടെ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു.…

Read More

ഐലൻഡ് എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ വരെ

ബെംഗളൂരു: തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിൽ പാത ഇരട്ടിപ്പിക്കൽ പ്രവർത്തികൾ നടക്കുന്നതിനാൽ കെ.എസ.ആർ. ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് (16526) 13, 14, 16, തീയതികളിൽ തിരുവനന്തപുരം സെൻട്രൽ വരെ മാത്രമേ സർവീസ് നടത്തൂ. കന്യാകുമാരി – കെ.എസ.ആർ. ബെംഗളൂരു എക്സ്പ്രസ്സ് (16525) 14, 15, 17, തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് പുറപ്പെടുന്നതെന്ന് ദക്ഷിണ റെയിൽവേ.

Read More

മാനേജ്‌മെന്റിന്റെ അനാസ്ഥ ആരോപിച്ച് ഗവർണർക്ക് കത്ത് നൽകി; ബിഎംടിസി ബസ് ഡ്രൈവറെക്ക് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബിഎംടിസി എംഡി സത്യവതിയെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രചാരണം നടത്തിയ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കർണാടക ഗവർണർക്കും ഗതാഗത, തൊഴിൽ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും അയച്ച കത്തിൽ, കോർപ്പറേഷനിലെ ക്രമക്കേടുകളിൽ എംഡി നടപടിയെടുത്തില്ലെന്ന് ഡ്രൈവർ എം കെ ത്യാഗരാജു ആരോപിച്ചു. ബിഎംടിസിയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തിപരമായ നേട്ടങ്ങൾക്കായി നിയമങ്ങൾ ലംഘിക്കുകയാണെന്ന് ജനുവരി 20ന് എഴുതിയ കത്തിൽ ത്യാഗരാജൻ ആരോപിച്ചു. തെളിവായി വിവിധ രേഖകൾ വാങ്ങി സത്യവതിക്കെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽ രഹിതരായ…

Read More

ഹജ്ജ് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ഹജ്ജ് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വി ഐപി ക്വാട്ടയും,300 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി. ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് ഇരുപത്തിയഞ്ചാക്കി ഉയര്‍ത്തുകയും ചെയ്തു. കണ്ണൂര്‍,കോഴിക്കോട്,കൊച്ചി എന്നിവടങ്ങളിലായി കേരളത്തിന് 3 പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചു. തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ബാഗ്,കുട,ഷീറ്റുകള്‍ എന്നിവയ്ക്ക് ഇത്തവണ അധിക ചാര്‍ജ് ഈടാക്കില്ല. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക്, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അന്‍പതിനായിരത്തോളം രൂപ ഈ വര്‍ഷം ചെലവ് കുറയുമെന്നാണ് വിലയിരുത്തല്‍.

Read More

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയാണ് പത്രിക പുറത്തിറക്കുക. ഫെബ്രുവരി 16 നാണ് തിരഞ്ഞെടുപ്പ്. 60 അംഗ സഭയില്‍ 36 സീറ്റുകളാണ് നിലവില്‍ എന്‍ഡിഎയ്ക്കുള്ളത്. സിപിഎമ്മിന് പതിനാലും കോണ്‍ഗ്രസിന് ഒരംഗവുമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ 20 മോഹന വാഗ്ദാനങ്ങളാണ് പാര്‍ട്ടി വോട്ടര്‍മാര്‍ക്കുമുന്നില്‍ നിരത്തിയത്. വർഷങ്ങളായുള്ള സിപിഎം-കോൺഗ്രസ് ബന്ധം ഇപ്പോൾ പരസ്യമായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം തിപ്ര മോത പാർട്ടിയുടെ ആഗ്രഹം മാത്രമാണെന്നും മണിക് സാഹ പറഞ്ഞു.…

Read More

കല്ലേറിനെ തുടർന്ന് സർവീസ് നിർത്തിവച്ച ഗജരാജ പുനരാരംഭിച്ചു

ബെംഗളുരു,: കഴിഞ്ഞ ദിവസം കൃഷ്ണഗിരിയിൽ കല്ലേറിനെ തുടർന്ന് നിർത്തിവച്ച കേരള ആർടിസി ബെംഗളൂരു-തിരുവനന്തപുരം എസി മൾട്ടി ആക്സിൽ സ്ലീപ്പർ ഗജരാജ സർവീസ് പുനരാരംഭിച്ചു. വൈകിട്ട് 5നു സാറ്റലൈറ്റ് ബസ് ടെർമിനൽ നിന്ന് പുറപ്പെടുന്ന ബസ് സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, വൈറ്റില, ആലപ്പുഴ, കൊല്ലം വഴി രാവിലെ 7.55നു തിരുവനന്തപുരത്തെത്തും. കാളയോട്ട മത്സരം നടത്തുന്നതിൽ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കൃ ഷ്ണഗിരിയിൽ അക്രമാസക്തരായ ജനക്കൂട്ടം ബസിന്റെ ചില്ലുകൾ തകർത്തത്.

Read More

നിങ്ങളുടെ സീറ്റില്‍ ഇഷ്ടഭക്ഷണം; പുതിയ വാട്ട്‌സ്‌ആപ്പ് സേവനവുമായി ഇന്ത്യൻ റെയില്‍വേ

train

ബെംഗളൂരു:  ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരും ഏറെയാണ്‌. അതുകൂടാതെ, രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ റെയില്‍വേയെ ദീര്‍ഘ ദൂര യാത്രയ്ക്ക് നിരവധി പേരാണ് ദിനംപ്രതി ആശ്രയിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ മാറ്റത്തിന്‍റെ പാതയിലാണ്. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നതും മികച്ചതുമായ സേവനങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഏറെ ആകര്‍ഷകമായ ഒരു പരിഷ്കാരം നടപ്പാക്കിയിരിയ്ക്കുകയാണ്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇനിമുതൽ അവരുടെ സീറ്റില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സ്നാക്ക്സ്, ജ്യൂസ്, ബിരിയാണി, ഊണ്, കേക്ക്,…

Read More
Click Here to Follow Us