ബെംഗളൂരു: രണ്ടു പേരെ കുത്തിക്കൊന്ന കാട്ടാനയെ പിടികൂടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞതായി പരാതി.
വനം, പോലീസ് വാഹനങ്ങള്‍ക്ക് നാശ നഷ്ടം സംഭവിച്ചതായാണ് പരാതി. അക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു.
കഡബ റെഞ്ചിലാടിയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പേരഡുക്ക ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ രഞ്ജിത (21), ബി രമേശ് റൈ നൈല (55) എന്നിവരെ കുത്തിക്കൊന്ന ആനയെയാണ് പിടികൂടിയത്. തുടർന്ന് അവിടെ നിന്നും മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞു.
പിടികൂടിയത് കൊലയാളി ആനയെത്തന്നെയാണോ എന്ന് ഉറപ്പിക്കണമെന്നും ഭീഷണി ഉയര്‍ത്തുന്ന മുഴുവന്‍ കാട്ടാനകളേയും തളച്ച ശേഷമേ പോകാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു. പ്രദേശവാസികളും ഉദ്യോഗസ്ഥരും തമ്മില്‍ വാഗ്വാദം നടക്കുന്നതിനിടെ കല്ലേറുണ്ടായി പോലീസ് പറഞ്ഞു.
സംഘര്‍ഷം അറിഞ്ഞെത്തിയ പോലീസ് വാഹനങ്ങള്‍ക്ക് നേരേയും കല്ലേറുണ്ടായി.
സി ഉമേശ്, രാജേഷ് കണ്ണട, എം ജനാര്‍ദ്ദന റൈ, ജെ കോകില നന്ദ, ടി തീര്‍ഥകുമാര്‍, എച് ഗംഗാധര്‍ ഗൗഡ, എവി അജിത് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.