ബെംഗളൂരു: മലയാളികൾ ഏറെ ആശ്രയിക്കുന്ന മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽ പോലീസ് ചമഞ്ഞ് യാത്രക്കാരിൽ നിന്നും പണം തട്ടുന്നത് വർധിക്കുന്നു. സുരക്ഷയുടെ ഭാഗമായി ലഗേജുകൾ പരിശോധിക്കണമെന്ന് ആവശ്യവുമായി എത്തുന്ന ഇവർ പിന്നീട് ഭീഷണിപ്പെടുത്തി യാത്രക്കാരിൽ നിന്ന് പണവും സ്വര്ണാഭരങ്ങളും ആവശ്യപ്പെടുന്നതാണ് പതിവ്.
കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള യാത്രക്കാരാണ് രാത്രി സമയങ്ങളിൽ കൂടുതലായി ടെർമിനലുകളിൽ എത്തുന്നത്. മറുനാട്ടുകാരെ ലക്ഷ്യമിട്ടാണ് കൂടുതൽ കവർച്ചകളും അരങ്ങേറുന്നത്. ബി.എം.ടി.സി ബസ് ടെർമിനലിൽ നിന്ന് സംസ്ഥാനാന്തര ബസുകൾ പുറപ്പെടുന്ന ട്രാക്കിലേക്ക് വരുന്ന തിരക്ക് കുറഞ്ഞ ഇടനാഴിയിലാണ് പലപ്പോഴും സംഘങ്ങൾ യാത്രക്കാരെ തടഞ്ഞു വെക്കുന്നത്.
കാക്കി യൂണിഫോം അണിഞ്ഞിരിക്കുന്ന ഇവർ പോലീസാണെന്ന് പറഞ്ഞാണ് ലഗേജ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. കവർച്ചയ്ക്കിരയായ പലരും പരാതി നൽകാൻ മടിക്കുന്നതും ഇത്തരക്കാർക്ക് സഹായകരമായിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.