ബെംഗളൂരു: രാത്രി 11 മണിക് ശേഷം നഗരത്തിലൂടെ നടക്കുന്നത് നിയമ ലംഘനമാണെന്ന് പറഞ്ഞ് ദമ്പതികളെ തടഞ്ഞു നിർത്തി 1000 രൂപ കൈക്കൂലി വാങ്ങിയ 2 പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കി.
സാംപിഗെ നഗർ പോലീസ് ഹെകോൺസ്റ്റബിൾ രാജേഷ് കോൺസ്റ്റബിൾ നാഗേഷ് എന്നിവരെയാണ് സർവീസിൽ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ഡിസംബർ 8 നാണ് സംഭവം. ഒരു പാർട്ടി കഴിഞ്ഞ് മാന്യത ടെക് പാർക്കിന് പിന്നിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കാർത്തിക് പത്രി എന്നയാളെയും ഭാര്യയെയുമാണ് രാത്രി 12.30 ന് പെട്രോളിംഗ് സംഘത്തിന്റെ ഭാഗമായ ഇവർ തടഞ്ഞു വച്ചു.
രാത്രി നഗരനിരത്തിൽ നടക്കുന്നത് നിയമവിരുദ്ധമാണെന്നും നിയമനടപടി ഒഴിവാക്കാൻ 3000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. 1000 രൂപ നൽകിയപ്പോഴാണ് വിട്ടയച്ചത്. സംഭവം കാർത്തിക് സമൂഹമാധ്യമത്തിൽ പങ്കുവെഛത്തോടെ ബെംഗളൂരു പോലീസ് നടപടി എടുക്കുകയായിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.