പാക്കിസ്ഥാൻ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കനത്ത സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാൻ. ഡോളറുമായുള്ള വിനിമയത്തിൽ ഒറ്റദിവസം കൊണ്ട് 24 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര നാണ്യനിധിയിൽനിന്ന് കൂടുതൽ വായ്പ ലഭിക്കുന്നതിന് എക്സചേഞ്ച് റേറ്റിൽ അയവു വരുത്തിയതോടെയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. കറൻസി റേറ്റിൻമേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് റേറ്റ് നിർണയിക്കപ്പെടട്ടെയെന്നും ഐഎംഎഫ് പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
#Pakistan can't even manage atta crisis despite stealing millions of dollars' worth of resources from Balochistan. To progress,we must #FreeBalochistan. Until we stay under Pak's occupation,we'll not develop.@Balochzaag
@BalochMqb @Hani_Baloch7 @imranbaloch1 @imdadBaloch77 pic.twitter.com/wKqprYqiLv— Sohrab Haider (@SohrabHaider7) January 26, 2023
കഴിഞ്ഞ വർഷം ഐഎംഎഫ് അനുവദിച്ചതും തടഞ്ഞുവച്ചതുമായ 6.5 ബില്യൻ ഡോളർ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ പാക്കിസ്ഥാൻ. മാന്ദ്യത്തിൽ വലയുന്ന പാകിസ്ഥാനിൽ ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ വർധിച്ചു.
ചിലയിടങ്ങളിൽ ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് ഉയർന്നിരിരിക്കുന്നത്. ഇതോടെ പാകിസ്ഥാനിൽ ഭക്ഷണ സാധനങ്ങൾക്കുവേണ്ടി ജനം തമ്മിലടിക്കുന്ന സ്ഥിതിയുമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.