ബെംഗളൂരു: തൻറെ നാടകം വളച്ചൊടിച്ച് വികലമാക്കി അവതരിപ്പിച്ച പരാതിയുമായി കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനും ജ്ഞാനപീഠജേതാവുമായ ചന്ദ്രശേഖര കമ്പാർ.
നാടകം അവതരിപ്പിച്ച മൈസൂരിലെ നാടകസ്ഥാപനമായ ‘രംഗായണ’ക്കെതിരെ അദ്ദേഹം മൈസൂർ സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകി.
നാടകം വിദ്വേഷപരമായ രീതിയിലാണ് രംഗായണയിൽ അവതരിപ്പിച്ചത്. അനുമതിയില്ലാതെയായിരുന്നു അവതരണം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ അന്നഭാഗ്യ, ക്ഷീരഭാഗ്യ, ശാധിഭാഗ്യ തുടങ്ങിയ പദ്ധതികളെ നാടകത്തിൽ പരിഹസിച്ചു. സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ കുറ്റവാളിയായി ചിത്രീകരിച്ചതായി പരാതി. ഡിസംബർ 31നാണ് നാടകം അവതരിപ്പിച്ചത്.
അതേസമയം, മറ്റൊരു പരാതിയിൽ നാടകത്തിൻറെ സംവിധായകൻ പ്രദീപ് നാഡിഗിനെതിരെ മൈസൂരു ജയലക്ഷ്മിപുരം പോലീസ് കേസെടുത്തു. കർണാടക സംസ്ഥാന കുറുബ അസോസിയേഷൻ പ്രസിഡൻറ് സുബ്രഹ്മണ്യ നൽകിയ പരാതിയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.