ബെംഗളൂരു : രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപാദകരായ ഗുജറാത്തിലെ അമൂലും (Amul – ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്) കർണാടകയിലെ നന്ദിനിയും യോജിച്ച് പ്രവർത്തിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തുടർന്ന് രൂപപ്പെട്ട കോലാഹലങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്നെ രംഗത്ത്.
നന്ദിനി എന്ന ബ്രാൻ്റ് കർണാടകയുടെ അഭിമാനമാണ് അത് ,അങ്ങനെ തന്നെ അടുത്ത 100 വർഷവും തുടരും, അമൂലുമായി ലയിപ്പിക്കുന്ന വിഷയം ഉദിക്കുന്നില്ല അങ്ങനെ ചിന്തിക്കുന്നവരോട് ഒന്നും പറയാനില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരിന്നു മുഖ്യമന്ത്രി.
ഈ രണ്ട് വലിയ സ്ഥാപനങ്ങൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് എന്ന് ബൊമ്മെ വിശദീകരിച്ചു.
രാജ്യത്തെ ഏറ്റവും കൂടുതൽ പാലുൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത് അതിന് തൊട്ടു പിന്നിൽ രണ്ടാമത് ആയാണ് കർണാടകയുടെ സ്ഥാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.