ബെംഗളൂരു: നഗരത്തിൽ അനാവശ്യമായി ഹോൺ മുഴക്കുന്നത് ഒഴുവാക്കാൻ നോ ഹോങ്കിങ് പ്ളീസ് പ്രചാരണവുമായി ട്രാഫിക് പോലീസ്.
രാത്രയ് സമയങ്ങളിൽ ഉൾപ്പെടെ അനാവശ്യമായി ഹോൺ മുഴക്കുന്നത് നഗരവാസികളുടെ സ്വൈര്യ ജീവിതം കെടുത്തുന്നെന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. സ്കൂൾ ഉൾപ്പെടെയുള്ള മേഖലകളില്‍ അനാവശ്യമായി ഹോൺ മുഴക്കാൻ പാടില്ല. നഗര നിരത്തുകളിൽ മെച്ചപ്പെട്ട ഗതാഗത ശീലങ്ങൾ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ട്രാഫിക് പോലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
നഗരത്തിലെ ശബ്ദമലിനീകരണം കഴഞ്ഞ മാസങ്ങളിൽ വർധിച്ചതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. ഇതിന്റെ പ്രധാന കാരണം ആവശ്യ ഹോൺ മുഴക്കലാണ്. നേരത്തെ കബ്ബൺ പാർക്ക് അടക്കമുള്ള സ്ഥലങ്ങളിൽ ട്രാഫിക് പോലീസ് ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴ അടക്കമുള്ള നടപടിയെടുക്കുമെന്നും വ്യക്തമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.