ബെംഗളൂരു: മേഘാവൃതമായ കാലാവസ്ഥ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം മോശമാക്കിയതായി റിപ്പോർട്ട്.
പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക 200 അല്ലെങ്കിൽ അതിനു മുകളിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് കടന്നതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമാക്കിയാതായതാണ് റിപ്പോർട്ട്.
മേഘാവൃതമായ കാലാവസ്ഥയാണ് വിന്റർ ഇൻവേർഷൻ ഇഫക്റ്റ് എന്നഈ പ്രതിഭാസത്തിലേക്ക് നയിച്ചതെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) സീനിയർ സയന്റിഫിക് ഓഫീസർ ജയപ്രകാശ് നായക് പറഞ്ഞു
അന്തരീക്ഷത്തിൽ രൂപപ്പെടുന്ന മൂടൽ സൂര്യപ്രകാശത്തെ ഭൂമിയിലെത്തുന്നത് തടയുകയും കാറ്റിന്റെ ചലനം തടയുകയും ചെയ്യുന്നു. തൽഫലമായി, വായു വ്യാപനം ഉണ്ടാകാതെ വരുകയും, മലിനീകരണം ചിതറിപ്പോകാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതയും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതൊരു താൽക്കാലിക പ്രതിഭാസമാണെന്നും ബെംഗളൂരുവിന്റെ പ്രതിമാസ എക്യുഐ ഒരിക്കലും ” താഴേയ്ക്ക്ക കടന്നിട്ടില്ലെന്നും നായക് വ്യക്തമാക്കി. “ചില ദിവസങ്ങളിൽ മാത്രമേ AQI ചില മേഖലകളിൽ കുറയുകയുള്ളൂ,”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.