പാൽ, നെയ്യ് എന്നിവയുടെ വിലവർധനയിൽ വലഞ്ഞ് നഗരത്തിലെ ഹോട്ടലുടമകൾ

HOTEL STAFF COOK FOOD

ബെംഗളൂരു: പാലിന്റെയും നെയ്യിന്റെയും വില കുതിച്ചുയരുന്നതും വെണ്ണയുടെ ദൗർലഭ്യവും ബെംഗളൂരുവിലെ ഹോട്ടലുടമകളെ ബുദ്ധിമുട്ടിലാക്കുന്നു, പാൽ നെയ്യ് ഉത്പന്നങ്ങൾക്കെല്ലാം വില വർധിച്ചു എങ്കിലും ഹോട്ടൽ ഉടമകൾ ഇതുവരെ ലഘുഭക്ഷണത്തിനും ഭക്ഷണത്തിനും വില വർദ്ധിപ്പിച്ചിട്ടില്ല. നെയ്യും വെണ്ണയും ഇന്ത്യൻ വിഭവങ്ങളിൽ നിർബന്ധിത ചേരുവകളാണ്. അതുകൊണ്ടുതന്നെ ശരാശരി 10 കിലോ വെണ്ണയും രണ്ട് ലിറ്റർ നെയ്യും ഹോട്ടലുകളിൽ നിത്യേന ആവശ്യമാണ്.

പാവ് ഭാജി, ദോശ, ഉപ്മ, നിരവധി മധുരപലഹാരങ്ങൾ തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളിലെ പ്രധാന ചേരുവകളാണ് വെണ്ണയും നെയ്യും. കോവിഡിന് ശേഷം സർക്കാർ നിരവധി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു. വിലകൾ ബിസിനസിനെ ബാധിക്കുന്നുണ്ടെങ്കിലും, ഭക്ഷ്യവസ്തുക്കളുടെ വില ഉടനടി വർദ്ധിപ്പിക്കാൻ ആലോചിക്കുന്നില്ല, എന്ന ഹോട്ടൽ ഉടമകൾ പറയുന്നത്.

ഭക്ഷണ വിലയിലെ മാറ്റം ഹോട്ടലിന്റെ പ്രവർത്തന മേഖലയെയും സ്ഥിര ഉപഭോക്താക്കളെയും ആശ്രയിച്ചിരിക്കുന്നുവെന്നും ഹോട്ടൽ ഉടമകൾ അഭിപ്രായപ്പെടുന്നു. വില കുതിച്ചുയരുന്നത് ഹോട്ടൽ ഉടമകളുടെ ലാഭവിഹിതത്തെയാണ് ബാധിക്കുന്നത്. മാസവാടക, ശമ്പളം, ബില്ലുകൾ എന്നിവ മാറ്റമില്ലാതെ തുടരുന്നു, അവ നിറവേറ്റാൻ കഴിയുന്നില്ല. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് ഞങ്ങളുടെ അവസാന ആശ്രയം എന്നും അവർ വ്യക്തമാക്കി

പാചകശാലയിൽ, ഉടൻ ഒരു വില വർദ്ധനവിനെ പറ്റി ആലോചനയില്ലങ്കിലും ഒരു മാസത്തിനുള്ളിൽ ഉൽപ്പന്നങ്ങളുടെ വില 10 മുതൽ 15 ശതമാനം വരെ വർദ്ധിപ്പിക്കാൻ മാനേജ്‌മെന്റ് ആലോചിക്കുന്നതായി സീനിയർ വൈസ് പ്രസിഡന്റ് സുരേന്ദ്ര ഹെഗ്‌ഡെ പറഞ്ഞു. കൊവിഡിന്റെ ആഘാതവും പാലിന്റെ വിലയിലുണ്ടായ വർധനയുമാണ് വെണ്ണയുടെയും നെയ്യിന്റെയും വില ഉയരാൻ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us