ബെംഗളൂരു: അജ്ഞാതർക്ക് തന്റെ പേരിൽ ഡെബിറ്റ് കാർഡ് നൽകി അക്കൗണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ പിൻവലിച്ചെന്ന് കാനറ ബാങ്ക് എംജി റോഡ് ശാഖയിലെ ജീവനക്കാർക്കെതിരെ 62കാരൻ പോലീസിൽ പരാതി നൽകി. അഡുഗോഡി സ്വദേശിയായ എൻ കൃഷ്ണപ്പ (62 ) ആണ് പരാതിക്കാരൻ. കൃഷ്ണപ്പ 2020-ൽ വിരമിക്കുന്നതിന് മുമ്പ് കാവേരി ഹാൻഡ്‌ക്രാഫ്റ്റ്‌സ് എംപോറിയത്തിൽ അറ്റൻഡറായി ജോലി ചെയ്തിരുന്നു. തൊഴിലിൽ നിന്നും വിരമിച്ചപ്പോൾ കൃഷ്ണപ്പയ്ക്ക് എട്ട് ലക്ഷം രൂപ ലഭിക്കുകയും അത് ബാങ്കിന്റെ എംജി റോഡ് ബ്രാഞ്ചിൽ നിക്ഷേപിക്കുകയും ചെയ്തു.
താൻ അറിഞ്ഞു കൊണ്ട് ഡെബിറ്റ് കാർഡ് എടുത്തിട്ടില്ലെന്നാണ് കൃഷ്ണപ്പ പറയുന്നത്. തന്റെ ഭാവിക്കായി സൂക്ഷിസിച്ചിരുന്ന പണത്തിൽ നിന്നും കുറച്ച് തവണ, ചെക്ക് വഴി രണ്ടായിരങ്ങൾ പിൻവലിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ആദ്യം ചെക്ക് മുഖേന രണ്ട് ലക്ഷം രൂപ കൃഷ്ണപ്പ മകൾക്ക് കൈമാറിയിരുന്നു. ആഗസ്ത് 29ന് പണം പിൻവലിക്കാൻ ശാഖയിലെത്തിയത്. അപ്പോളാണ് തന്റെ അക്കൗണ്ടിൽ പണമില്ലെന്ന് കൃഷ്ണപ്പ അറിഞ്ഞത്. ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ, ആരും തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല. തുടർന്ന് ബാങ്കിൽ പലതവണ സന്ദർശിച്ചു, മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി, ഒടുവിലാണ് പണം ഡെബിറ്റ് ഉപയോഗിച്ച് പിൻവലിച്ചതായി കണ്ടെത്തിയത് ( എ.ടി.എം) . എനിക്ക് ഒരു കാർഡ് ഇല്ലാത്തതിനാൽ ഇത് എങ്ങനെ സാധ്യമാണെന്നുള്ള ചോദ്യമാണ് എപ്പോൾ കൃഷ്ണപ്പ ഉന്നയിരിക്കുന്നത്. ചില ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മൂന്ന് മാസത്തിനുള്ളിൽ ആരോ തുക പിൻവലിച്ചതായും കൃഷ്ണപ്പ പറഞ്ഞു.
തുടർന്ന് അദ്ദേഹം പോലീസിൽ പരാതി നൽകിയത്. താൻ ഉയർന്ന വിദ്യാഭ്യാസമുള്ള ആളല്ല. 62 വയസ്സായി, പണത്തിന്റെ ആവശ്യം വളരെ കൂടുതലാണ്, എന്നെല്ലാം പറഞ്ഞ് ചില ബാങ്ക് ഉദ്യോഗസ്ഥർ തന്നെ അവഹേളിച്ചതായും അദ്ദേഹം പറഞ്ഞു. കൃഷ്ണപ്പയ്ക്ക് കാർഡ് ഇല്ലെങ്കിൽ ഒന്ന് ഉപയോഗിച്ച് പണം പിൻവലിച്ചിട്ടുണ്ടെങ്കിൽ, കൃഷ്ണപ്പയുടെ സമ്മതമില്ലാതെ ആരാണ് ഇത് നൽകിയത്? കാർഡ് ഉപയോഗത്തിന് ഒടിപി ആവശ്യമാണ്, തന്റെ മൊബൈലിൽ ഒടിപിയൊന്നും ലഭിച്ചിട്ടില്ലെന്ന് കൃഷ്ണപ്പ പറയുന്നതായും പോലീസ് പറഞ്ഞു. അന്വേഷണം പുരോകമിക്കുകയാണെന്നും ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.