ലൈംഗികാതിക്രമ-ആത്മഹത്യ കേസിൽ പോലീസുകാരന് ജീവപര്യന്തം

KIDS CHILD RAPE

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ആത്മഹത്യക്ക് പ്രേരിപ്പിച്ച കേസിൽ ജില്ലാ ആംഡ് റിസർവ് (ഡിഎആർ) പോലീസിലെ കോൺസ്റ്റബിളിനെ അഡീഷണൽ ജില്ലാ സെഷൻസ് (പോക്‌സോ) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

നഗരത്തിലെ ബജ്‌പെയിലെ പ്രവീൺ സാലിയന് (35) പോക്‌സോ കോടതി ജഡ്ജി മഞ്ജുള ഇട്ടി ജീവപര്യന്തം തടവിന് പുറമെ 10,000 രൂപ പിഴയും വിധിച്ചു. 2015ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സാലിയൻ ഫെയ്‌സ്ബുക്കിൽ സൗഹൃദം സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയും അവളുമായി ബന്ധപ്പെടുകയും അവളുമായി അശ്ലീല ലൈംഗിക ചാറ്റ് നടത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

പിന്നീട്, ചാറ്റുകൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ പണമോ സ്വർണമോ ആവശ്യപ്പെടുകയും തുടർന്ന് പരിഭ്രാന്തയായ പെൺകുട്ടി വീട്ടിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു. തന്റെ മരണത്തിന് ഉത്തരവാദി സാലിയനാണെന്ന് കാണിച്ച് അവൾ ഒരു മരണ കുറിപ്പ് എഴുതി വെച്ചത് കേസിലെ നിർണായക തെളിവായി മാറി.

ഉള്ളാള് പോലീസാണ് കേസ് അന്വേഷിച്ച് കോടതിയില് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സഹനാദേവി ഹാജരായി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us