നിങ്ങൾക്ക് ഒരു പങ്കാളിയെ മണിക്കൂർ അടിസ്ഥാനത്തിൽ വാടകയ്‌ക്കെടുക്കാം; വൈറൽ ആയി ടോയ് ബോയ്

ബെംഗളൂരു: ഔദ്യോഗികമായി ബെംഗളൂരു നഗരമെന്നാൽ ഇന്ത്യയിലെ പ്രമുഖ വിവര സാങ്കേതിക (ഐടി) യുടെ ഹബ്ബ് എന്നും ഇന്ത്യയുടെ സിലിക്കൺ വാലി എന്നുമാണ് അറിയപ്പെടുന്നത് ഇതിനുപുറമെ ഇന്ത്യയുടെ സാങ്കേതിക വ്യവസായത്തിന്റെ കേന്ദ്രമായ ഈ നഗരം ഭക്ഷണത്തിനും പാർക്കുകൾക്കും രാത്രി ജീവിതത്തിനും പേരുകേട്ടതാണ്. പക്ഷേ, ഈ ടെക് സിറ്റിയിൽ ഒറ്റയ്ക്ക് അതിജീവിക്കുക എന്നുള്ളത് അത്രയ്ക്ക് എളുപ്പമല്ലെന്നും അതിന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നും ബെംഗളൂരുവിൽ താമസിക്കുന്ന ആളുകൾക്ക് അറിയാം.

ഈ നഗരത്തിൽ ജീവിക്കുന്ന ഓരോരുത്തരും തങ്ങളുടെ തിരക്കേറിയ ദൈനംദിന ഷെഡ്യൂളിൽ കുരുങ്ങുന്നതായും, അവരിൽ തന്നെ എഞ്ചിനീയർമാർ, ജോലി അന്വേഷിക്കുന്നവർ, നഗരവാസികൾ എന്നിവർ തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ സമയം കണ്ടെത്തുന്നില്ലന്നുമാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇങ്ങനെ തിരക്ക് പിടിച്ച നഗരത്തിൽ ജീവിക്കുന്ന മനുഷ്യരിൽ പലർക്കും പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ, ഓഫീസുകൾ അടച്ചുകഴിയുമ്പോൾ എല്ലാം ഒരുപക്ഷെ വളരെ ഏകാന്തത അനുഭവപ്പെടാം. എന്നാൽ, ബെംഗളൂരുക്കാർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. നിങ്ങൾ വിഷാദരോഗിയോ ഹൃദയം തകർന്നവരോ ആണെങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് വാടക അടിസ്ഥാനത്തിൽ ഒരു പങ്കാളിയെ നിയമിക്കാം.

അതേയ് പുതുമകൾക്കും കണ്ടുപിടുത്തങ്ങൾക്കും പേരുകേട്ട ബെംഗളൂരു എഞ്ചിനീയർമാർ ‘ടോയ്‌ബോയ്’ എന്ന പേരിൽ ഒരു ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്, നിങ്ങൾ അവിവാഹിതരോ ഏകാന്തരോ ആണെങ്കിൽ നിങ്ങൾക്ക് പങ്കാളികളെ വാടകയ്‌ക്കെടുക്കാം. മോഡലുകൾ, സെലിബ്രിറ്റികൾ, സാധാരണ ആളുകൾ തുടങ്ങിയ പങ്കാളികളെ ആപ്പിലൂടെ വാടകയ്ക്ക് ലഭ്യമാണ്.

പക്ഷേ, നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമല്ല. നിങ്ങൾക്ക് ഒരു പങ്കാളികളെ വാടകയ്‌ക്കെടുക്കണമെങ്കിൽ, ടോയ്‌ബോയ്‌യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സൈറ്റ് പിന്തുടരാൻ നിങ്ങൾക്ക് കഴിയും. ഇത് ടോയ്‌ബോയ്‌യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് എന്നും ഈ സേവനം വിഷാദരോഗികൾക്കും കൂട്ടുകൂടാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ് എന്നും ഈ നല്ല വാർത്ത പങ്കിട്ടുകൊണ്ട് ഒരു ഉപയോക്താവ് സമൂഹമാധ്യമത്തിലൂടെ എഴുതി. (ശ്രദ്ധിക്കുക: നിലവിൽ ഞങ്ങൾ പ്ലേ സ്റ്റോറിൽ ഇല്ല).

അക്കൗണ്ട് വഴി, നിങ്ങൾക്ക് ഒരു മണിക്കൂറിൽ പണമടച്ചുള്ള സേവനത്തിൽ ഒരു പങ്കാളിയെ നിയമിക്കാം. അതുപോലെ ടോയ്‌ബോയ്‌ എന്ന ആപ്പ് പോലെത്തന്നെ മുംബൈ ആസ്ഥാനമായുള്ള കൗശൽ പ്രകാശ് എന്ന യുവാവ് ‘റെന്റ് എ ബോയ് ഫ്രണ്ട് (RABF) എന്ന ഒരു ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകളെ സഹായിക്കാൻ എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഈ ആപ്പും ഉണ്ടാക്കിയിരിക്കുന്നത്.

ഈ ആപ്പുകൾ മറ്റ് ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്. നിങ്ങൾക്ക് ഒരു പങ്കാളിയെ വാടകയ്‌ക്കെടുക്കണമെങ്കിൽ, പോയി ഒരു അക്കൗണ്ട് സൃഷ്‌ടിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരാളെ തിരഞ്ഞെടുക്കുക. തുടർന്ന്, നിങ്ങളുടെ ലൊക്കേഷൻ ചേർക്കാനും അതിലൂടെ നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ കാണാനും അവരുമായി സമയം ചിലവഴിക്കാനും സാദിക്കും.

https://twitter.com/YeoKrishan/status/1556883639782506496?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1556883639782506496%7Ctwgr%5E18c24a86ba28473dce10101c4cb9cd7c351c431d%7Ctwcon%5Es1_&ref_url=https%3A%2F%2Fodishatv.in%2Fnews%2Flifestyle%2Fbangalore-the-new-japan-now-you-can-hire-a-boyfriend-on-hourly-basis–186207

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us