ബെംഗളൂരു: വിവിധ കലാരൂപങ്ങൾക്ക് ആവിർഭാവം കൊടുത്ത മതങ്ങളെയും വിശ്വാസങ്ങളെയും കലാസാഹിത്യ മേഖലയിൽ നിന്ന് മാറ്റിനിർത്തുവാനും അവയെ വർഗീയതയുടെ മുദ്ര ചാർത്തുവാനും ഉള്ള ശ്രമങ്ങളെ മതങ്ങളുടെയും ആധ്യാത്മിക അധ്യാപനങ്ങളുടെയും അടിസ്ഥാനത്തിൽ ഊന്നി ചെറുക്കുക എന്ന ലക്ഷ്യ ത്തോടെയാണ് തനിമ പ്രവർത്തിക്കുന്നത് എന്ന് തനിമ കലാസാഹിത്യ വേദിയുടെ കേരള ജനറൽ സെക്രട്ടറി കെ.എ ഫൈസൽ കൊച്ചി അഭിപ്രായപ്പെട്ടു. തനിമ കലാസാഹിത്യവേദിയുടെ 76-ആം ചാപ്റ്റർ ബംഗളൂരുവിൽ രൂപവൽക്കരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ് ഹോക് കമ്മിറ്റി കൺവീനർ ഡോ: മുഹമ്മദ് സാലിഹ്, ഷാഹിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:ആസിഫ് മടിവാള(പ്രസിഡന്റ്), ജാസിം നാഗർഭാവി (സെക്രട്ടറി), മുഹ്സിന ബി. ടി. എം. ലേഔട്ട് (ജോയിന്റ് സെക്രട്ടറി), ഹസീന രാമമൂർത്തി നഗർ (സാഹിത്യം), നവാദ് റഹ്മാൻ നാഗർഭാവി(സംഗീതം), സഹൽ മടിവാള (ചിത്രകല), ഷഫീഖ് അജ്മൽ സർജപുര (നാടകം), അജ്മൽ നാഗർഭാവി(സിനിമ).
മുഹമ്മദ്, ആദിൽ എന്നിവർ നയിച്ച മെഹഫിൽ നെറ്റ്, മുസ് ലിഹ്, സഹദ്, നസീഹ എന്നിവരുടെ കലാപരിപാടികൾ നടന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.