ബെംഗളൂരു: ശനിയാഴ്ച പുലർച്ചെ ബെലഗാവിയിലെ മച്ചെ ഏരിയയിലെ വസതിയിൽ 28 കാരൻ ആത്മഹത്യ ചെയ്തു. ഉദ്യാംബാഗിലെ ഹെൽമറ്റ് നിർമാണ കമ്പനിയിലെ ജീവനക്കാരനായ സാവിയോ പിള്ളയാണ് മരിച്ചത്. അതിനിടെ, ആത്മഹത്യയിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് സൂചന നൽകുന്നു മരിച്ചയാളുടെ മരണക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഒരു ബിജെപി നേതാവും പോലീസുകാരും തന്നെ പണത്തിന് വേണ്ടി ഉപദ്രവിക്കുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിച്ച ആരോപിക്കുന്നത്.
മരണപ്പെട്ട പിള്ളയ്ക്ക് ഒരു വിധവയുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി അവളോടൊപ്പം താമസിക്കുകയായിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു. എന്നാൽ വിവാഹത്തെ ചൊല്ലി ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും അത് ക്യാമ്പ് പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. അന്നുമുതൽ ഗോകാക്ക് എംഎൽഎ രമേഷ് ജാർക്കിഹോളിയുടെ അടുത്ത അനുയായിയെന്നറിയപ്പെടുന്ന ബിജെപി നേതാവ് പൃഥ്വി സിംഗ് പണത്തിനായി പിള്ളയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ മേഖലയിലെ ഗാർഹിക പ്രശ്‌നങ്ങളിൽ മധ്യസ്ഥത വഹിക്കുന്നയാളാണ് സിംഗ്.
തർക്കം പരിഹരിക്കാൻ സിംഗും ക്യാമ്പ് പോലീസ് സ്റ്റേഷനിലെ പിഎസ്‌ഐയും ഇയാളിൽ നിന്ന് ഒന്നരലക്ഷം രൂപ കൈപ്പറ്റിയതായി മരണക്കുറിപ്പിൽ പറയുന്നു. എന്നിരുന്നാലും, അവർ കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നും മടുത്ത സാവിയോ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും മരണകുറുപ്പിൽ പറയുന്നു. അതേസമയം, വൈറലായ മരണക്കുറിപ്പ് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്ന് റൂറൽ എസിപി ഗിരീഷ് പറഞ്ഞു. സിങ്ങിനു വേണ്ടിയും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.