സ്ത്രീകളുടെ അവകാശ പോരാട്ടത്തിനായി മുന്നില്‍ നിന്ന പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക മേരി റോയ് (89) അന്തരിച്ചു. കോട്ടയത്തെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘ നാളായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയാണ്.
സ്ത്രീകളുടെ അവകാശ പോരാട്ടങ്ങള്‍ക്കായി എന്നും മുന്നില്‍ നില്‍ക്കുകയും വിദ്യാഭ്യാസ വിദഗ്ദ കൂടിയാണ് മേരി റോയ്. 1916 കാലഘട്ടത്തിലെ സിറിയന്‍ ക്രിസിത്യന്‍ പിന്തുടര്ച്ചാ നിയമത്തിനെതിരെ നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധയയായ വ്യക്തിത്വം. പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കളുടെ സ്വത്തില്‍ തുല്യ അവകാശം ഉണ്ടെന്ന വിധി നേടിയെടുത്തതും മേരി റോയ് എന്ന വനിതയാണ്. 1986ലാണ് സുപ്രീം കോടതിയില്‍ നിന്ന് ചരിത്രപരമായ വിധി മേരി നേടിയെടുത്തത്.
കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ‘പള്ളിക്കൂടം’ സ്കൂളിന്റെ സ്ഥാപകയും മേരി റോയിയാണ്. 1967ല്‍ സ്ഥാപിതമായ കോര്‍പ്പസ് ക്രിസ്റ്റി എന്ന സ്കൂളാണ് പിന്നീട് പള്ളിക്കൂടം എന്നറിയപ്പെട്ടത്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതിയ സ്കൂള്‍ ഇന്ന വളരെ പ്രശസ്തമാണ്.
കോട്ടയത്തെ ആദ്യ സ്കൂളായ റാവു ബഹദൂര്‍ ജോണ്‍ കുര്യന് സ്കൂളിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യന്റെ പേരക്കുട്ടിയുെ പി വി ഐസക്കിന്റെ മകളുമായി 1933ല്‍ കോടേടയം അയ്മനത്താണ് മേരി റോയിയുടെ ജനനം.
ചെന്നൈ ക്വീന്‍ മേരീസ് കോളജില്‍ നിന്ന് ബിരുദം നേടി. കല്‍ക്കത്തയില്‍ ഒരു കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്.