ബെംഗളൂരു: മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന അടിസ്ഥാനത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മത്സ്യകൃഷിയും മൃഗസംരക്ഷണവും കൃഷിയുമായി ബന്ധപ്പെട്ട മേഖലകളാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചു.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡയിലെ മത്സ്യത്തൊഴിലാളികളുടെ ആദ്യഘട്ടത്തിൽ കാർഡ് വിതരണം ചെയ്യാൻ ഇന്നലെ ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (എസ്എൽബിസി) യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബാങ്ക് പ്രതിനിധികളോടും സർക്കാർ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പ് ബാങ്കുമായി പങ്കുവെക്കണമെന്നും കാമ്പയിൻ മോഡലിൽ കാർഡുകൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളി സഹകരണ ബാങ്കുകളോടും ഈ കാർഡുകൾ വിതരണം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മത്സ്യസമ്പത്ത് തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പാക്കാൻ ഈ കാർഡുകൾ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യബന്ധന ബോട്ടുകൾക്ക് സബ്സിഡി നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് ബൊമ്മൈ പറഞ്ഞു. ഇതുവരെ 185 അപേക്ഷകൾ സർക്കാരിന് ലഭിച്ചതായും അറിയിച്ചു. കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് എന്നതിനാൽ എത്രയും വേഗം കേന്ദ്രത്തിൽ നിന്ന് അനുമതി തേടണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.