75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് സംസ്ഥാനം ഒരുങ്ങി. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ആഘോഷങ്ങൾക്ക് പുറമേ ജില്ലാതല ആഘോഷങ്ങളുടെ ഒരുക്കങ്ങളും പൂർത്തിയായി. കനത്ത സുരക്ഷയാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്.രാജ്യം 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ഇതിനോടകം തന്നെ കടന്നുകഴിഞ്ഞു. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ഇന്നലെ ദേശീയ പതാക ഉയർത്തി. സിനിമാ മേഖലയിലെ പ്രമുഖരടക്കം ആഘോഷങ്ങളുടെ ഭാഗമായി. പ്രൗഡഗംഭീരമായ ചടങ്ങുകളാണ് ഇക്കുറി സ്വാതന്ത്ര്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ സേനകളുടെ പരേഡിനെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്യും. പോലീസ് കമാൻഡോ സംഘം മുതൽ വിവിധ സേനാ വിഭാഗങ്ങൾ പരേഡിൽ പങ്കെടുക്കും. സംസ്ഥാനതല ആഘോഷങ്ങൾക്ക് പുറമേ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തും. വിവിധ സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉൾപ്പെടെ ഈ വർഷം സംസ്ഥാന വ്യാപകമായി ആഘോഷങ്ങൾ ഉണ്ടാകും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗര കേന്ദ്രങ്ങളിൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. രാത്രികാല പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും സംസ്ഥാനതല ആഘോഷങ്ങളടക്കം നടക്കുക.
Related posts
-
വാഹനാപകടത്തിൽപ്പെട്ട വരെ ആശുപത്രിയിൽ എത്തിച്ചാൽ 25000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വാഹനാപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 25000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്രസർക്കാർ.... -
തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ!!! പുതിയ പദ്ധതിയുമായി കോൺഗ്രസ്
ന്യൂഡൽഹി: ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ നല്കുന്ന പദ്ധതി... -
ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന...