ബംഗളൂരു: സാമ്പത്തിക സ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമേ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം ആണ് ഇത് നൽകേണ്ടതെന്നും ധനമന്ത്രി ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.
“ചില സംസ്ഥാനങ്ങളോ സർക്കാരുകളോ ജനങ്ങൾക്ക് സൗജന്യമായി എന്തെങ്കിലും നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. അത് വൈദ്യുതിയോ മറ്റെന്തെങ്കിലുമോ ആകാം. അങ്ങനെ ചെയ്യരുതെന്ന് ഞാൻ പറയുന്നില്ല. എന്നിരുന്നാലും, അതിനുമുമ്പ്, നിങ്ങളുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തണം.നിങ്ങൾ ജനങ്ങൾക്ക് മുമ്പാകെ ഒരു വാഗ്ദാനം മുന്നോട്ടുവെച്ച് അധികാരത്തിലെത്തി. ആ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഇടം നിങ്ങളുടെ ബജറ്റിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തണം” എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
പ്രധാനമന്ത്രി സൗജന്യങ്ങൾ നൽകുന്നതിനെക്കുറിച്ചും സമ്പദ് വ്യവസ്ഥയിൽ അത് ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും നേരത്തെ സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ ശരിയായ രീതിയിൽ ചർച്ചകൾ നടക്കണം. അല്ലാതെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രധാനമന്ത്രി ഉന്നയിച്ച വാദങ്ങളെ വഴിതിരിച്ചുവിടരുതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
2000 തിരിച്ചടച്ചില്ല; ലോൺ ആപ്പ് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി
ഹൈദരാബാദ്: ലോണ്‍ ആപ്പുകളുടെ ക്രൂരത തുടരുന്നു. ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്താണ് 25 കാരനായ... -
സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറാകും
ന്യൂഡൽഹി: കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഓഫ്...