ബെംഗളൂരു: 175 യാത്രക്കാരുമായി ജയ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ വിമാനം ഞായറാഴ്ച രാത്രി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ ബോംബുണ്ടെന്ന് ചൂണ്ടിക്കാണിച്ചുള്ള അജ്ഞാത സന്ദേശം ലഭിച്ചു. തുടർന്ന് പിന്നാലെ ടോയ്‌ലറ്റിൽ ടിഷ്യൂ പേപ്പറിൽ ചുരുട്ടിയ നിലയിൽ ഒരു വസ്തു കണ്ടെത്തുകയും ചെയ്തതതോടെ വിമാനത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
ബോംബ് ഭീഷണി വ്യാജ സന്ദേശമാണെന്ന് തെളിഞ്ഞതോടെ ഫ്ലൈറ്റ് ക്യാപ്റ്റൻ കെ ഐ എയിലെ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെടുകയും അനുമതി ലഭിച്ചതിന് ശേഷം വിമാനം ലാൻഡ് ചെയ്യുകയും ചെയ്തു. “ലാൻഡ് നാ കർണ, ഈസ് ഫ്ലൈറ്റ് മി ബോംബ് ഹേ” (ലാൻഡ് ചെയ്യരുത്, ഈ വിമാനത്തിൽ ഒരു ബോംബുണ്ട്) എന്ന് ഹിന്ദിയിലുള്ള സന്ദേശം കാബിൻ ക്രൂ അംഗം ടിഷ്യൂ പേപ്പറിൽ 6E 556 ഫ്ലൈറ്റിനുള്ളിലെ പിൻവശത്തെ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തിയതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോംബ് ഭീഷണി സന്ദേശം കണ്ട ജീവനക്കാർ കോക്ക്പിറ്റ് ജീവനക്കാരെ അറിയിക്കുകയും അവർ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയും (സിഐഎസ്എഫ്) എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിനെയും ബന്ധപ്പെടുകയും ചെയ്തു. “ഫ്ലൈറ്റ് ക്യാപ്റ്റന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയ ശേഷം, രാത്രി 9.30 ന് ശേഷം വിമാനം ലാൻഡ് ചെയ്തു.
ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും ഡോഗ് സ്ക്വാഡും സിഐഎസ്എഫും വൻ പരിശോധന നടത്തി. “എല്ലാ യാത്രക്കാരെയും രണ്ടുതവണ പരിശോധിക്കുകയും എല്ലാവരിൽ നിന്നും കൈയക്ഷര സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. എല്ലാ യാത്രക്കാരുടെയും ബാഗേജുകൾ ഒറ്റപ്പെടുത്തുകയും വ്യക്തിഗത പരിശോധനകൾ നടത്തുകയും ചെയ്തു, എന്നും ഒരു ഉന്നത വൃത്തങ്ങൾ പറഞ്ഞു.
സംശയം തോന്നിയ യാത്രക്കാരുടെ സാമ്പിളുകൾ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മറ്റൊരാൾ ഇത് എഴുതിയിരിക്കാനും ഏതെങ്കിലും യാത്രക്കാരൻ ഈ ടിഷ്യു ടോയ്‌ലറ്റിനുള്ളിൽ ഉപേക്ഷിച്ചിട്ടുണ്ടാകാനുമുള്ള സാധ്യതയും
അന്വേഷിക്കുന്നുണ്ട്.നഗരങ്ങൾക്കിടയിലുള്ള അടുത്ത ഇൻഡിഗോ വിമാനം, 6E 6182 ബെംഗളൂരുവിൽ നിന്ന് ജയ്പൂരിലേക്ക് തിങ്കളാഴ്ച രാവിലെ 1.04 ന്, 3 മണിക്കൂർ 14 മിനിറ്റ് വൈകിയാണ് യാത്ര തിരിച്ചത്. ഇതിന് ബോംബ് വ്യാജ സംഭവവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇൻഡിഗോയും KIA ഓപ്പറേറ്റർ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.