ഡൽഹി : ജസ്റ്റിസ് യു.യു.ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ലളിതിനെ ചീഫ് ജസ്റ്റിസ് എൻ വി രമണ നാമനിർദ്ദേശം ചെയ്തു. ഇത് സംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എൻ വി രമണ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന് കൈമാറി. ചീഫ് ജസ്റ്റിസ് രമണ ഓഗസ്റ്റ് 26 നാണ് വിരമിക്കുന്നത്.
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് യു.യു ലളിത്.ഇദ്ദേഹത്തിന്റെ കാലാവധി മൂന്ന് മാസമായിരിക്കും. ഈ വർഷം നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. ജസ്റ്റിസ് രമണ 16 മാസമാണ് അധികാര പദവിയിൽ ഇരുന്നത്.
2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു.യു ലളിതിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. അതിനുമുമ്പ് അദ്ദേഹം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു. 1983 ലാണ് ലളിത് അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുന്നത്. 1985 വരെ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. 2004 ഏപ്രിലിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി നിയമിതനായ അദ്ദേഹം സുപ്രീം കോടതി ഓഫ് ഇന്ത്യ ലീഗൽ സർവീസസ് കമ്മിറ്റി അംഗവുമായിരുന്നു.
യു.യു ലളിത് കഴിഞ്ഞാൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആയിരിക്കും സുപ്രീം കോടതിയിലെ അടുത്ത ജഡ്ജി ആകാൻ സാധ്യത.
Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
2000 തിരിച്ചടച്ചില്ല; ലോൺ ആപ്പ് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി
ഹൈദരാബാദ്: ലോണ്‍ ആപ്പുകളുടെ ക്രൂരത തുടരുന്നു. ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്താണ് 25 കാരനായ... -
സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറാകും
ന്യൂഡൽഹി: കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഓഫ്...