ബെംഗളൂരു: ബുധനാഴ്ച നടന്ന ഫാഷൻ ഷോയ്ക്കിടെ മെഡിക്കോ-പാസ്റ്ററൽ അസോസിയേഷൻ (എംപിഎ) ഓഡിറ്റോറിയത്തിൽ മറ്റു പലരിൽ നിന്നും വ്യത്യസ്തമായ ഒരു പ്രകടനത്തിന് അനേകരുടെ കൈയ്യടികൾ ഏറ്റുവാങ്ങി. എന്തെന്നാൽ റാംപിലൂടെ നടന്ന 11 അംഗ സംഘവും സ്റ്റാൻഡിൽ നിന്ന് ആഹ്ലാദിക്കുന്ന അവരുടെ സുഹൃത്തുക്കളും ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിൽ നിന്ന് കരകയറുകയായിരുന്നു.
ഫ്രേസർ ടൗണിലെ പോട്ടറി റോഡിൽ പ്രവർത്തിക്കുന്ന മെഡിക്കോ-പാസ്റ്ററൽ അസോസിയേഷൻ ( എം പി എ ) ബുധനാഴ്ച സുവർണ ജൂബിലി ആഘോഷിച്ചു, ഇതിന്റെ ഭാഗമായി നടത്തിയ റാം ഷോയിൽ നടന്ന 11 അംഗ സംഘവത്തിന്റെയും പ്രകടനം രോഗികളുടെയും ഡോക്ടർമാരുടെയും മനോരോഗ വിദഗ്ധരുടെയും കുടുംബാംഗങ്ങളുടെയും പരിശ്രമത്തിന്റെ പരിസമാപ്തിയായിട്ടാണ് റാംപ് ഷോ കണികൾക്കെല്ലാവർക്കും തോന്നിയത്.
ഇതുവരെ 1,100 പേരെയെങ്കിലും മെച്ചപ്പെട്ട ജീവിതം നയിക്കാൻ സഹായിച്ചതായിട്ടാണ് എം പി എ അവകാശപ്പെടുന്നത്. വിവിധ ആശുപത്രികളിലെ സൈക്യാട്രിക് വിഭാഗങ്ങളാണ് രോഗികളെ എംപിഎയിലേക്ക് റഫർ ചെയ്യുന്നത്. പ്രവേശനം നേടിയവർക്ക് ഒരു ദിനചര്യയുണ്ട് ഉദാഹരണത്തിന്, സ്കീസോഫ്രീനിയ ഉള്ളവർക്ക് വ്യക്തിപരമായ ശുചിത്വത്തിൽ ഒരു പ്രശ്നമുണ്ട്, എന്നാൽ അതിനുള്ള ഒരു പതിവ് ഞങ്ങൾക്കുണ്ട് എന്നാണ് എം പി എ അവകാശപ്പെടുന്നത്. കൂടാതെ ഓരോ വ്യക്തിയുടെയും ആവശ്യാനുസരണം പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. തുടർന്ന് പരിചരിക്കുന്നവരും താമസക്കാരും സൈക്യാട്രിസ്റ്റുകളുടെ ഇൻ-ഹൗസ് പാനലുമായി നടത്തുന്ന സംവദത്തിനു ശേഷമാണ് ഒരു വ്യക്തി പുനരധിവാസത്തിന് യോഗ്യനാണോ എന്ന് തീരുമാനിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.