കായികരംഗത്ത് ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതിനെതിരെ പി.ടി ഉഷ എം.പി. രാജ്യസഭയിലെ കന്നി പ്രസംഗത്തിലാണ് പി.ടി ഉഷ നിലപാട് വ്യക്തമാക്കിയത്. നേരത്തെ മുതിർന്ന കായിക താരങ്ങൾക്ക് മാത്രമാണ് മയക്കുമരുന്ന് ദുരുപയോഗം ആരോപിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അത് ജൂനിയർ താരങ്ങളിൽ പോലും എത്തിയിട്ടുണ്ട്. കായികരംഗത്ത് ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കണമെന്നും പി.ടി ഉഷ പറഞ്ഞു.
പ്രധാനമന്ത്രി നൽകിയ മഹത്തായ ബഹുമതിയാണിതെന്ന് പി ടി ഉഷ നേരത്തെ പ്രതികരിച്ചിരുന്നു. “രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെ ഇത്രയൊക്കെ വലിയ നിലയിൽ കാണുന്നുണ്ടോ. വലിയെ അംഗീകാരമാണ് അത്. വളർന്നു വരുന്ന കായിക താരങ്ങളെ ഉയരങ്ങളിലേക്ക് വളർത്തുകയാണ് പ്രധാന ലക്ഷ്യം. മുഴുവൻ സമയവും ഡൽഹിയിൽ ചെലവിടില്ല” അവർ പറഞ്ഞു.
പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായികരംഗത്ത് അവർ കൈവരിച്ച നേട്ടങ്ങൾ എല്ലാവർക്കും സുപരിചിതമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വളർന്നു വരുന്ന അത്ലറ്റുകളെ പരിപോഷിപ്പിക്കുന്നതിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ ഒരുപോലെ അഭിനന്ദനാ ഹമാണ്. പി.ടി ഉഷയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.