ബെംഗളൂരു: നഗരത്തിലെ വിവിധ ഡിവിഷനുകളിലെ പോലീസ് വാഹന മോഷ്ടാക്കളെ തുടർച്ചയായി അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 100 ഓളം ഇരുചക്ര വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്ത് സിറ്റി പോലീസ്. വെവ്വേറെ കേസുകളിലായി ഒമ്പത് വാഹന ലിഫ്റ്റർമാരെ വൈറ്റ്ഫീൽഡ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്നും 55 വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
ആന്ധ്രാപ്രദേശ് സ്വദേശികളായ സുബാൻ (26), അർബാസ് ഭാഷ (22), സലീം (25) എന്നിവരെ അറസ്റ്റ് ചെയ്തതിന് ശേഷം 15 ലക്ഷം രൂപ വിലമതിക്കുന്ന 23 ഇരുചക്ര വാഹനങ്ങളാണ് കടുഗോഡി പോലീസ് കണ്ടെടുത്തത്. മറ്റൊരു കേസിൽ കടുഗോഡി സ്വദേശി ഗിരീഷിനെ (24) അറസ്റ്റ് ചെയ്തിട്ടുണ്ട്.
കെആർ പുരം സ്വദേശി ശശാങ്കിനെയും (20) പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും അറസ്റ്റ് ചെയ്തതിലൂടെ 17 ഇരുചക്ര വാഹനങ്ങൾ കെആർ പുരം പൊലീസ് കണ്ടെടുത്തു. സിറ്റി മാർക്കറ്റ്, ഗിരിനഗർ, ഹനുമന്തനഗർ, കെആർ പുരം, ബൈയപ്പനഹള്ളി, ബംഗളൂരു റൂറൽ തുടങ്ങി ജനവാസ കേന്ദ്രങ്ങളിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ പ്രതികൾ മോഷ്ടിച്ചത്. മോഷ്ടിച്ച വാഹനങ്ങൾ തുറസ്സായ പറമ്പുകളിൽ പാർക്ക് ചെയ്യുകയും പിന്നീട് വിൽപന നടത്തുകയുമാണ് ഇവർ ചെയ്തിരുന്നത്. പണം കൊണ്ട് അവർ പാർട്ടി നടത്തുകയും അവർക്കാവശ്യമായ മറ്റ് സാധനങ്ങൾ വാങ്ങുകയും ചെയ്തു.
കെപി അഗ്രഹാര സ്വദേശിയും തമിഴ്‌നാട് സ്വദേശിയുമായ സപ്പേ എന്ന ജോസഫിനെ (29)യാണ് മാറത്തഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഹലാസുരു, സമ്പങ്കിരാമനഗർ, കോട്ടൺപേട്ട് ഭാഗങ്ങളിൽ നിന്ന് മോഷ്ടിച്ച അഞ്ച് വാഹനങ്ങൾ കണ്ടെടുത്തട്ടുണ്ട്. ബെല്ലന്തൂർ സ്വദേശി രഘു നായിക് (19), വെങ്കട്ടപുരയിലെ കെംപെഗൗഡ (27), കസവനഹള്ളി സ്വദേശി അർജുൻ എച്ച് സിംഗ് (28) എന്നിവരെ അറസ്റ്റ് ചെയ്ത് ഒമ്പതോളം ബൈക്കുകളും സ്കൂട്ടറുകളും ഒരു ഓട്ടോറിക്ഷയും ബെല്ലന്തൂർ പോലീസ് കണ്ടെടുത്തു. ചന്നസാന്ദ്രയിലെ ബാലാജി എൻവി(22)നെ വൈറ്റ്ഫീൽഡ് പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് ഒരു ബൈക്ക് കണ്ടെടുക്കുകയും ചെയ്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.