ഈദ്ഗാ മൈതാനത്ത് നിരീക്ഷണത്തിനായി സിസിടിവി ക്യാമറകൾ

ബെംഗളൂരു: ചാമരാജ്പേട്ടിലെ രണ്ടര ഏക്കർ വിസ്തൃതിയുള്ള ഈദ്ഗാ മൈതാനത്തിന് ചുറ്റും ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ക്യാമറകൾ (സിസിടിവി) സ്ഥാപിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികയുമായി (ബിബിഎംപി) പദ്ധതിയിട്ട് പോലീസ്. മുസ്‌ലിംകൾ അവരുടെ ഉത്സവങ്ങൾക്കും കളിസ്ഥലമായും ഇപ്പോൾ ഉപയോഗിക്കുന്ന ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിലവിലുള്ള പ്രശ്‌നം പരിഗണിച്ചുകൊണ്ടാണ് ഈ തീരുമാനം.

ബി‌ബി‌എം‌പി (വെസ്റ്റ്), ബി‌ബി‌എം‌പിക്ക് കീഴിലായിരിക്കുമ്പോൾ ഒരു പ്രത്യേക സമുദായത്തെ മാത്രം എന്തിന് അത് ഉപയോഗിക്കാൻ അനുവദിച്ചു എന്ന ചോദ്യത്തിൽ കുറച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ വിശദീകരണം തേടിയതിനെ തുടർന്ന് ഭൂമി തങ്ങളുടേതാണെന്നും ജോയിന്റ് കമ്മീഷണറുടെ അനുമതി ലഭിച്ചാൽ എല്ലാ സമുദായങ്ങളിലെയും അംഗങ്ങൾക്ക് ഗ്രൗണ്ട് ഉപയോഗിക്കാമെന്നും ബിബിഎംപി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അവിടെ സ്ഥാപിക്കുന്ന സിസിടിവികളുടെ പദ്ധതിയെക്കുറിച്ച് അറിയില്ലെങ്കിലും തങ്ങൾ എതിർക്കില്ലന്നും ഭൂമിക്ക് ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഇത് ഉപകരിക്കുമെന്നും മൈതാനം തങ്ങളുടേതാണെന്ന വാദത്തെ പിന്തുണച്ച് രേഖകൾ ബിബിഎംപിക്ക് സമർപ്പിച്ച സെൻട്രൽ മുസ്ലീം അസോസിയേഷൻ (സിഎംഎ) പറഞ്ഞു,

ബിബിഎംപി ഉദ്യോഗസ്ഥരുമായി ഡിപ്പാർട്ട്‌മെന്റ് ചർച്ച നടത്തിയതായും ഈദ്ഗാ മൈതാനത്തിന് ചുറ്റും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ എത്തിയതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സൈറ്റിന് ചുറ്റും പന്ത്രണ്ട് സിസിടിവി ക്യാമറകൾ ഉറപ്പിക്കുന്നുത് ക്യാമറകൾ 4എംപി സൂം, 4കെ ക്ലാരിറ്റി ഫീച്ചറുകളോടെയാണ് വരുന്നത്, അവ പരിസരം നിരീക്ഷിക്കാൻ കണക്‌റ്റ് ചെയ്‌തിരിക്കും. ചമരാജ്പേട്ട് പോലീസ് സ്റ്റേഷനിലാണ് ദൃശ്യങ്ങൾ ലഭ്യമാകുക. സുരക്ഷാ ആവശ്യത്തിനാണ് എല്ലാം ചെയ്യുന്നതെന്ന് സ്പെഷ്യൽ കമ്മീഷണറും വെസ്റ്റ് സോൺ ഇൻചാർജുമായ എസ്എം ശ്രീനിവാസ പറഞ്ഞു.

സ്വാതന്ത്ര്യദിനം, അന്താരാഷ്ട്ര യോഗാദിനം, ഗണേശോത്സവം തുടങ്ങിയ പരിപാടികൾ നടത്താൻ ഗ്രൗണ്ട് ലഭ്യമാക്കണമെന്നാണ് ഹിന്ദു അനുകൂല സംഘടനകൾ ആവശ്യപ്പെടുന്നത്. സുപ്രീം കോടതി വിധിയുടെ ചില രേഖകൾ കാണാതായെങ്കിലും ചില രേഖകളിൽ ഇത് ബിബിഎംപി സ്വത്താണെന്ന് കാണിച്ചിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ഭൂമി അതിന്റെ ഉടമസ്ഥതയിലാണെന്ന് കാണിക്കുന്ന 1965 ലെ ഗസറ്റ് വിജ്ഞാപന രേഖകൾ തപാൽ മുഖേന CMA സമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us