ബെംഗളൂരു: ആധാർ വിവരങ്ങൾ എല്ലായിടത്തും പങ്കുവയ്ക്കരുതെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
യുഐഡിഎഐ ബെംഗളൂരു ഓഫീസാണ് ആധാർ വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന പ്രസ്താവന ദിവസങ്ങൾക്ക് മുൻപ് ഇറക്കിയത്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞമാസം മയക്കുമരുന്ന് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആധാർ ദുരുപയോഗം ചെയ്തതായി കസ്റ്റംസ് കണ്ടെത്തി. ആന്ധ്രാ സ്വദേശിയുടെ ആധാർ വിവരങ്ങളാണ് കള്ളക്കടത്തുസംഘം ദുരുപയോഗം ചെയ്തത്. പല ആവശ്യങ്ങൾക്കായി നൽകുന്ന ആധാറിന്റെ കോപ്പി ഫോട്ടോഷോപ്പിൽ മാറ്റം വരുത്തിയാണ് കള്ളക്കടത്ത് സംഘം ഉപയോഗിക്കുന്നത്.
ആധാർ പകർപ്പ് മാസ്ക ചെയ്തതിന് ശേഷം പങ്കുവയ്ക്കണമെന്നായിരുന്നു മെയ് 27ന് ഇറക്കിയ പ്രസ്താവനയിലുണ്ടായിരുന്നത്. എന്നാൽ ഈ മുന്നറിയിപ്പ് തെറ്റുധാരണകൾക്ക് വഴിവെയ്ക്കുമെന്ന് കാണിച്ച് രണ്ട് ദിവസത്തിന് ശേഷം പിൻവലിച്ചിരുന്നു. ആധാർ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നും ഐടി മന്ത്രാലയം അറിയിച്ചു.
ഏതെങ്കിലും സേവനങ്ങൾക്കായി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ആധാർ നമ്പറിന്റെ അവസാനങ്ങൾ മാസ്ക് ചെയ്യണമെന്നായിരുന്നു പ്രസ്താവന. യുഐഡിഎഐയുടെ ലൈസൻസില്ലാത്ത ഹോട്ടലുകളും മറ്റും ആധാർ പകർപ്പ് വാങ്ങുന്നത് നിയമപ്രകാരം കുറ്റകരമാക്കാനുള്ള നിർദ്ദേശമുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.