ബെംഗളൂരു : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരുവിൽ ആകമാനം പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈകളുടെ സൗജന്യ വിതരണവും നടത്തുന്നു.
സ്കൂളുകൾക്കായി ഇക്കുറി ഞങ്ങൾ നടത്തുന്ന അമ്മമരക്കാവ് എന്ന പദ്ധതി മരക്കാടുകളും അവയുടെ സംരക്ഷണവും ലക്ഷ്യം വച്ചുള്ളതാണ്.
സ്കൂളിലെ വിദ്യാർത്ഥികൾക്കു സൗജന്യമായി നൽകുന്ന വൃക്ഷ തൈകൾ മാതാപിതാക്കൾ അവർക്കു വേണ്ടി വച്ചു പിടിപ്പിക്കുകയും, മക്കൾ
അവ സ്വന്തമായി കരുതി’ പരിപാലിക്കുകയും ചെയ്യേണ്ട ഒരു നീണ്ട സമയ ബന്ധിത പദ്ധതിയാണിത്.
സ്കൂളുകളെ കൂടാതെ റെസിഡൻസ് ലേഔട്ട്കൾ, സംഘടനകൾ, മലയാളം മിഷൻ പഠന കേന്ദ്രങ്ങൾ, വ്യക്തികൾ എന്നിവർക്കും തൈകൾക്കായി സമീപിക്കാവുന്നതാണ്.
നമ്മുടെ കുഞ്ഞുങ്ങളുടെ, സഹജീവികളുടെ, ജീവ ജാലങ്ങളുടെ, പ്രകൃതിയുടെ, ഇ ഭൂമിയുടെ തന്നെ ഭാവി സുരക്ഷക്കു വേണ്ടി നമുക്ക് ഒരുമിച്ച് ഈ സദുദ്യമത്തിൽ പങ്കുചേരാം.
കൂടുതൽ വിവരങ്ങൾക്ക്,9513300101(റോയ്ജോയ്
സെക്രട്ടറി, WMF ബെംഗളൂരു കൌൺസിൽ.