‘മാന്യമായി റിപ്പോര്‍ട്ട്‌ ചെയ്തില്ലെങ്കില്‍ നിങ്ങളും കൊല്ലപ്പെടും’: മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണിയുമായി ബിജെപി എംഎല്‍എ

ശ്രീനഗര്‍: മാന്യമായി സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തില്ലെങ്കില്‍ കാശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ സ്ഥിതി മറ്റുള്ളവര്‍ക്കും ഉണ്ടാകുമെന്ന് കാശ്മീര്‍ ബിജെപി എംഎല്‍എയും കത്വ സംഭവത്തില്‍ ആരോപണവിധേയനുമായ ചൗധരി ലാല്‍ സിങ്.

കാശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഷുജാഅത് ബുഖാരിയുടെ ഗതിവരുമെന്ന് സൂചിപ്പിച്ചാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്.

കത്വയിലെ പ്രതികള്‍ക്ക് പിന്തുണ നല്‍കിയതിന്‍റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും ഇയാള്‍ പുറത്താക്കപ്പെട്ടിരുന്നു.

എങ്ങനെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ജീവിക്കണമെന്നും എങ്ങനെയാണ് ആ തൊഴില്‍ ചെയ്യുന്നതെന്നും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരാം. ഇപ്പോള്‍ ചെയ്യുന്ന തൊഴിലിനെ നിങ്ങള്‍ തന്നെ തിരുത്തണം. അല്ലെങ്കില്‍ ബുഖാരിക്ക് സംഭവിച്ചത് പോലെ വേണോ? ചൗധരി ലാല്‍ സിങ് ഭീഷണിയുടെ ഭാഷയില്‍ ചോദിക്കുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

കത്വ സംഭവത്തില്‍ പ്രതികളായവര്‍ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്ത ബിജെപി എംഎല്‍എമാരിലൊരാളാണ് ചൗധരി ലാല്‍ സിങ്.

റൈസിംഗ് കാശ്മീര്‍ എഡിറ്ററായിരുന്ന ഷുജാഅത് ബുഖാരി ജൂണ്‍ 14ന് കാശ്മീരില്‍ വെടിവെച്ച് കൊല്ലപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts