ബെംഗളൂരു: അസാധുവാക്കിയ പരീക്ഷയിൽ വിജയിച്ച 12 പേരെ അറസ്റ്റ് ചെയ്തതോടെ പോലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) റിക്രൂട്ട്മെന്റ് അഴിമതി കൂടുതൽ ദുരൂഹമായി. അറസ്റ്റിലായ പ്രതികളിൽ ചിലർ ഫലം അസാധുവാക്കിയതിനെതിരെ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നതായും പോലീസ് പറഞ്ഞു.
12 പേരിൽ മൂന്ന് പോലീസ് കോൺസ്റ്റബിൾമാരുണ്ട്. ഇവരിൽ ഒരാൾ ബെംഗളൂരുവിലും മറ്റ് രണ്ട് പേർ നഗരത്തിന് പുറത്ത് നിന്നുള്ളവരുമാണ്, എന്നാൽ ഇവിടെ പരീക്ഷ എഴുതിയവരാണ്. മറ്റ് രണ്ട് ഉദ്യോഗാർത്ഥികൾ മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാരും ബാക്കിയുള്ളവർ സ്വകാര്യ വ്യക്തികളുമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ പ്രതികളും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് ഇപ്പോളുള്ളത്.
വിജയിച്ച 22 ഉദ്യോഗാർത്ഥികൾ പരീക്ഷയിൽ കൃത്രിമം കാണിച്ചതായി സിഐഡി സംശയിക്കുന്നുണ്ട്. അതിനാൽത്തന്നെ ഇനിയും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. സംശയാസ്പദമായ ഏതാനും ഉദ്യോഗാർത്ഥികളുടെ ഒഎംആർ ഷീറ്റുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ടിൽ ക്രമക്കേട്/ കൃത്രിമത്വം സ്ഥിരീകരിച്ചു കഴിഞ്ഞു. അതനുസരിച്ച് ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ പുതിയ കേസ് ഫയൽ ചെയ്തതായി സിഐഡി എഡിജിപി ഉമേഷ് കുമാർ പറഞ്ഞു.
545 ഉദ്യോഗാർത്ഥികളുടെയും ഷീറ്റുകൾ പരിശോധിച്ചപ്പോൾ 22 പേരുടെ ഒഎംആർ ഷീറ്റുകൾ സംശയാസ്പദമായ കണ്ടെത്തിയതായും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആ ഷീറ്റുകളാണ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.