ബെംഗളൂരു : കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ മന്ത്രവാദ ചടങ്ങിനിടെ മൂന്ന് വയസുകാരിയായ പൂർവിക എന്ന പെൺകുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് സ്വയം പ്രഖ്യാപിത ആൾദൈവത്തിനും സഹോദരനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ബുധനാഴ്ച പ്രാദേശിക കോടതി ശിക്ഷിച്ച മന്ത്രവാദി രാകേഷും സഹോദരൻ പുരുഷോത്തമും ചേർന്ന് 2020 സെപ്റ്റംബറിൽ ബെംഗളൂരുവിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള അജ്ജി ക്യാതനഹള്ളിയിൽ വെച്ചാണ് മന്ത്രവാദത്തിന് ഇരയാക്കി കുട്ടിയെ കൊലപ്പെടുത്തിയത്.
രാത്രികാല ഭയത്താൽ ഉറക്കത്തിൽ തീവ്രമായ നിലവിളി, കരച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പൂർവിക നേരിട്ടിരുന്നു. അവളുടെ മാതാപിതാക്കൾ പൂർവികയെ മന്ത്രവാദിയായ രാകേഷിന്റെ അടുത്തേക്ക് കൊണ്ടുപോയി, പെൺകുട്ടി “ദുരാത്മാക്കൾ” വലഞ്ഞിരുന്നുവെന്നും അതിനെ താൻ പുറന്തള്ളുമെന്നും അതിനായി ഒരു പൂജ വേണമെന്നും രാകേഷ് മാതാപിതാക്കളെ അറിയിച്ചു.
ബാധ ഒഴിപ്പിക്കൽ എന്ന വ്യാജേന രാകേഷും പുരുഷോത്തമും ചേർന്ന് കുട്ടിയെ വടികൊണ്ട് മർദിക്കുകയായിരുന്നുവെന്ന് ചിക്കജാജൂർ പോലീസ് പറഞ്ഞു. പൂർവിക ഒരു മണിക്കൂറോളം വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുമ്പോൾ, രാകേഷ് തങ്ങളുടെ മകളുടെ ശരീരത്തിൽ നിന്ന് “ദുഷ്ടാത്മാക്കളെ” പുറത്താക്കുകയാണെന്ന് വിശ്വസിച്ച് അവളുടെ മാതാപിതാക്കൾ പുറത്ത് ഇരുന്നു. കുറച്ച് സമയത്തിന് ശേഷം, പൂർവിക മരിച്ചുവെന്ന് മനസ്സിലായതിനാൽ, അവൾക്ക് ഉടൻ ബോധം വരുമെന്ന് രാകേഷ് അവളുടെ മാതാപിതാക്കളോട് കള്ളം പറഞ്ഞു വീട്ടിലേക് തിരിച്ചയക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.