ബെംഗളൂരു : ടാനറി റോഡിനെയും ഫ്രേസർ ടൗണിനെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ പ്രധാന വാഹനപാതയ്ക്ക് കുറുകെ ഡ്രയിനേജ് പുനർനിർമ്മാണം നടക്കുന്നതിനാൽ ഫ്രേസർ ടൗണിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
പുലകേശിനഗറിലും പരിസരങ്ങളിലും ഇടുങ്ങിയതും തിരക്കേറിയതുമായ റോഡുകളിൽ വാഹനമോടിക്കുന്നവർ മണിക്കൂറുകളോളം കുടുങ്ങി. മഴക്കാലത്തിനുമുമ്പ് പണി പൂർത്തീകരിക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വാഗ്ദാനം ചെയ്തിട്ടുണ്ട്.
“ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പഴയ പാലമായിരുന്നു ഇത്. ചെറിയ മഴ പെയ്താൽ പോലും പാലത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. പണി തുടങ്ങിയിട്ടേയുള്ളൂ, അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും,” പുലകേശിനഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തി പറഞ്ഞു.
ബിബിഎംപി റോഡ് മുഴുവൻ കുഴിച്ചിട്ടിരിക്കുകയാണ് വെള്ളം, മലിനജല പൈപ്പ് ലൈനുകൾ തുടങ്ങിയ യൂട്ടിലിറ്റികൾ പൊളിക്കുന്നതിന് എടുക്കുന്ന സമയമാണ് ജോലിയുടെ പൂർത്തീകരണം നിർണ്ണയിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.