ബെംഗളൂരു: മൂകയുവാവിന് 6 വർഷത്തിനു ശേഷം അമ്മയെ തിരിച്ചു കിട്ടി. ആധാർ കാർഡിലെ വിരലടയാളമാണ് യുവാവുനെ ബെംഗളൂരുവിലെ യെലഹങ്കയിൽ പച്ചക്കറി കച്ചവടക്കാരിയായ അമ്മയിലേക്ക് എത്തിച്ചത്.
2016ൽ 13 വയസ്സുളളപ്പോളാണ് പർവതമ്മയുടെ മകൻ ഭരത്കുമാറിനെ കാണാതാകുന്നത്. സംസാരശേഷിയില്ലാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയെങ്കിലും പൊലീസിനു കണ്ടെത്താനായില്ല. തുടർന്ന് 10 മാസത്തിനു ശേഷം ഭരത് എങ്ങനെയോ മഹാരാഷ്ട്രയിലെ നാഗ്പുർ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ കറങ്ങിത്തിരിയുന്നതു കണ്ട ഒരു പൊലീസുകാരനാണ് ഭരത്കുമാറിനെ ബാലമന്ദിരത്തിലാക്കിയത്.
ഈ ജനുവരിയിൽ ആധാർ കാർഡിനായി വിരലടയാളം കൊടുത്തതാണ് ഭരത്കുമാറിന്റെ ജീവിതത്തിലേക്ക് പുതു വെളിച്ചം തൂകിയത്. ഇതും ബെംഗളൂരുവിലെ ഒരു കാർഡിലെ വിരലടയാളവും ഒന്നാണെന്ന് ആധാർ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. തുടർന്ന് കർണാടക പൊലീസ് മുഖേന പർവതമ്മയെ അറിയിച്ചതോടെ നാഗ്പൂരിലെത്തിയ പർവതമ്മ തന്റെ മകനെ തിരിച്ചറിയുകയും വർഷങ്ങൾക്ക് ശേഷം അമ്മയും മകനും ഒന്നിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.