മഞ്ജുവാര്യരുടെ ”ആയിഷ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ”ആയിഷ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ

മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും പോസ്റ്റർ പുറത്തിറക്കി.

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ മഞ്ജു വാര്യരുടെ ‘ആയിഷ’യെപ്പറ്റി എത്രയെത്ര കഥകളാണ് ദിവസവും കേൾക്കുന്നത്.

റാസൽ ഖമൈയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ചിത്രീകരണം ആരംഭിച്ചതു മുതൽ കഥകളുടെ പ്രവാഹമായി. 

ആദ്യ മലയാള- അറബിക് ചിത്രം എന്നു മാത്രമല്ല, ഇംഗ്ളീഷ് ഉൾപ്പെടെ ഏഴു ഭാഷകളിൽ ആയിഷ എത്തുന്നുണ്ട് . മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ,പാൻ ഇന്ത്യൻ താരമായി മാറാൻ പോകുന്നുവെന്നതാണ് മറ്റൊരും വലിയ വാർത്ത. 

ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്. ഒരു ശരാശരി മലയാള സിനിമയുടെ ബഡ്ജറ്റിന് മുകളിൽ വരില്ലേ പ്രഭുദേവയുടെ കൊറിയോഗ്രഫിയെന്ന് അടക്കംപറച്ചിൽ കേട്ടു. ആയിഷ ബിഗ് ബഡ്ജറ്റിൽ തന്നെയാണ് ഒരുങ്ങുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായിരിക്കും

“ആയിഷ”.

യു.എ.ഇ യിൽ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

 മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റി ഉയരുന്ന കഥയിലെല്ലാം കാര്യമുണ്ട്.ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു.

സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു.വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്-ഹിന്ദി ചിത്രമായി ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് “ആയിഷ”.

ആഷിഫ് കക്കോടി രചന നിർവഹിക്കുന്നു. 

ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.

പുതുവർഷത്തിൽ മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന “ആയിഷ” തിയേറ്ററിൽ എത്തുന്നതുവരെ ഓരോരോ കഥകൾ തുടരുക തന്നെ ചെയ്യും.

  ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി,ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

ബി കെ ഹരിനാരായണൻ,

സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക്

എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ,അറബി പിന്നണി ഗായകര്‍ പാടുന്നു. എഡിറ്റര്‍-അപ്പു എന്‍. ഭട്ടതിരി,കല-മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്,ചമയം-റോണക്‌സ്

സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി നായര്‍, ശബ്ദ

സംവിധാനം- വൈശാഖ്,

സ്റ്റില്‍-രോഹിത് കെ സുരേഷ്,ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി എം കെ.

‘ആയിഷ’ യുടെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായ് ഫെബ്രുവരി അവസാനം ആരംഭിക്കും.മാർച്ചിൽ ചിത്രീകരണം അവസാനിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us