സമാധാനം തകർക്കുന്ന മതസംഘടനകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി

ബെംഗളൂരു : ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിലുള്ള പ്രതിഷേധത്തെത്തുടർന്ന് അടച്ചിട്ടിരുന്ന കർണാടകയിലെ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾ വീണ്ടും തുറക്കുന്നതിന് ഒരു ദിവസം മുമ്പ്, സമാധാനം തകർക്കാൻ ശ്രമിക്കുന്ന മതസംഘടനകളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു.

“ചില മത സംഘടനകൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നുണ്ട്. അവരെ തിരിച്ചറിയാനും അവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്,” മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്ത് സമാധാനവും ക്രമസമാധാനവും ഉറപ്പാക്കാൻ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ വിദ്യാർത്ഥികൾക്ക് യാതൊരു തടസ്സവുമില്ലാതെ സമാധാനത്തോടെ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുമെന്നും ജ്ഞാനേന്ദ്ര ചൂണ്ടിക്കാട്ടി. ഭയമോ അരക്ഷിതാവസ്ഥയോ ഇല്ലാതെ വിദ്യാർത്ഥികൾ തങ്ങളുടെ അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us