ബെംഗളൂരു :10,500 രൂപ പിഴ ഈടാക്കിയതായി ആരോപിച്ച് റാപ്പിഡോ ടാക്സി സർവീസുമായി ബന്ധപ്പെട്ട ഇരുചക്രവാഹന ഉടമകൾ എച്ച്എസ്ആർ ലേഔട്ടിലെ കോറമംഗല ആർടിഒ ഓഫീസിന് സമീപം പ്രതിഷേധിച്ചു.
വാണിജ്യ ആവശ്യങ്ങൾക്ക് വൈറ്റ് ബോർഡ് വാഹനങ്ങൾ ഉപയോഗിക്കുന്നത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി റോഡ് ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) ഉദ്യോഗസ്ഥർ 150 ലധികം ബൈക്കുകൾ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം.
ആർടിഒ ഉദ്യോഗസ്ഥർ 10,500 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും എന്നാൽ അവർക്ക് രസീത് നൽകിയിട്ടില്ലെന്നും ഡ്രൈവർമാർ ആരോപിക്കുന്നു. “അവർ ഒരു കടലാസിൽ തുക എഴുതി ഒപ്പിട്ടു. ആരാണ് ഇത് ഔദ്യോഗിക രേഖയായി അംഗീകരിക്കുക? ഈ പീഡനം അവസാനിപ്പിക്കണം ഡ്രൈവർമാർ പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.