തിരുവനന്തപുരം: സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയത്തിൽ പുതിയ മാർഗ്ഗനിർദ്ദേശം.
- പകുതി സീറ്റുകളിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളുവെന്നാണ് നിർദ്ദേശം.
- ഒരു വിദ്യാർത്ഥിയുടെ ആദ്യ വർഷത്തെ ഫീസ് തന്നെയായിരിക്കണം തുടർ വർഷങ്ങളിലും ഇടാക്കുന്നത്.
- ആശുപത്രി ചിലവ് വിദ്യാർത്ഥിയുടെ ആകെ ഫീസ് നിർണ്ണയിക്കാൻ കണക്കാക്കരുത്.
- കേരള സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന ഫീസ് പകുതി സീറ്റുകളിൽ ഈടാക്കണം.
- തലവരിപ്പണംവാങ്ങരുതെന്നുമാണ് നിർദ്ദേശം.
- മാനേജ്മെൻറ് സീറ്റിലെ ഫീസ് നിശ്ചയിക്കുന്നതിനും വേണ്ട മാനദണ്ഡം പുതുക്കി.