ഇന്ന് മുതൽ 4.7 ലക്ഷം പേർക്ക് ബൂസ്റ്റർ ഷോട്ടുകൾ.

മൈസൂരു: ഇന്ന്, ജനുവരി 10 മുതൽ, മൈസൂരു വാക്‌സിന്റെ മുൻകരുതൽ (ബൂസ്റ്റർ) ഡോസ് അർഹരായ ജനങ്ങൾക്ക് നൽകാൻ തുടങ്ങും. പോലീസ്, റവന്യൂ വകുപ്പ്, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, നഗരവികസന വകുപ്പ് എന്നിവയുൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും രോഗബാധിതരായ 60 വയസ്സിനു മുകളിലുള്ളവർക്കുമാണ് മുൻകരുതലായി കോവിഡ്-19 വാക്സിൻ ഡോസുകൾ നല്കിത്തുടങ്ങുന്നത്. ടാർഗെറ്റ് ഗ്രൂപ്പിന് നൽകാനുള്ള വാക്സിനുകളുമായി ജില്ലാ ഭരണകൂടം സജ്ജമാണ്. കൂടാതെ ഗുണഭോക്താക്കൾക്ക് പുതിയ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയട്ടുണ്ട്. ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതിനായി രണ്ട് ഡോസ് കോവിഡ്-19 വാക്‌സിൻ എടുത്ത യോഗ്യരായ ആളുകൾക്ക്…

Read More

യെലഹങ്കയ്ക്ക് രണ്ട് മേൽപ്പാലങ്ങളും റെയിൽപ്പാലവും നേടി എൻസിസി കരാർ.

yelahanka-flyover - OVER BRIDGE

ബെംഗളൂരു: യെലഹങ്ക നിയമസഭാ മണ്ഡലത്തിൽ 260 കോടി രൂപ ചെലവിൽ രണ്ട് മേൽപ്പാലങ്ങളും റെയിൽവേ അണ്ടർബ്രിഡ്ജും നിർമിക്കാനുള്ള കരാർ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി (എൻസിസി) ഏറ്റെടുത്തു. 1.8 കിലോമീറ്റർ നീളമുള്ള ആദ്യത്തെ മേൽപ്പാലം ദൊഡ്ഡബല്ലാപുര റോഡിൽ വരികയും തിരക്കേറിയ നാല് ട്രാഫിക് കവലകളെ ബന്ധിപ്പിക്കുകയും ചെയ്യും. യെലഹങ്ക പഴയ പട്ടണത്തിലാണ് രണ്ടാമത്തെ മേൽപ്പാലം നിർമിക്കുന്നത്റെ കൂടാതെ റയിൽവേ അണ്ടർബ്രിഡ്ജ് ദൊഡ്ഡബല്ലാപൂർ റോഡിനെ ബന്ധിപ്പിക്കുകായും ചെയ്യും. യെലഹങ്ക എം.എൽ.എ എസ്.ആർ.വിശ്വനാഥ് പദ്ധതികൾക്ക് തറക്കല്ലിടുകയും ഒന്നര വർഷത്തിനുള്ളിൽ അവ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തായും അറിയിച്ചു. വിമാനത്താവളത്തിന് അടുത്തായതിനാൽ…

Read More

കർണാടകയിൽ വ്യാജ ആർടി-പിസിആർ റിപ്പോർട്ടുകൾ നൽകിയതിന് 2 പേർ പിടിയിൽ.

ബെംഗളൂരു: പരിശോധനകൾ നടത്താതെ തന്ത്രപരമായി വ്യാജ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ 2 പേർ പിടിയിൽ. വെള്ളിയാഴ്ചയാണ് ഇവരെ സെൻട്രൽ ക്രൈംബ്രാഞ്ച് സ്ലീവുകൾ പിടികൂടിയത്. കോവിഡ് ടെസ്റ്റുകൾ നടത്താൻ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ആർടി നഗറിലെ  നാഗമ്മ ലേഔട്ട് സ്കൈലൈൻ ഡയഗ്നോസ്റ്റിക് സെന്ററിലാണ് ഇരുവരും പ്രവർത്തിക്കുന്നത്. കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ള സുഹൃത്തുക്കളെയും മറ്റുള്ളവരെയും ബന്ധപ്പെടുകയും യുപിഐ ട്രാൻസ്ഫറുകൾ വഴി പണമോ പേയ്‌മെന്റുകളോ ശേഖരിച്ച ശേഷം വ്യാജ സർറ്റിഫിക്കറ്റുകൾ അവർക്ക് നൽകുകയും ചെയ്തു. .ഇവരിൽ നിന്ന് 50 വ്യാജ കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റുകളും രണ്ട് മൊബൈൽ ഫോണുകളും സിസിബി…

Read More

കുതിച്ചുയർന്ന് കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ. വിശദമായി ഇവിടെ വായിക്കാം (09-01-2022).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 12000 റിപ്പോർട്ട് ചെയ്തു. 901 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.33% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 901 ആകെ ഡിസ്ചാര്‍ജ് : 2963957 ഇന്നത്തെ കേസുകള്‍ : 12000 ആകെ ആക്റ്റീവ് കേസുകള്‍ : 49602 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38370 ആകെ പോസിറ്റീവ് കേസുകള്‍ : 3051958…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-01-2022)

കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

Read More

അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രത്തിൽ തീപിടിത്തം.

ബെംഗളൂരു:  ഗോവിന്ദരാജ് നഗറിലെ അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രത്തിൽ  തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടു, അപകടത്തിൽ രണ്ട് പേർക്ക് 5% വീതം പൊള്ളലേറ്റു. ഗ്യാസ് റീഫില്ലിംഗ് കേന്ദ്രമാക്കി മാറ്റിയ വീടിന്റെ വരാന്തയിൽ ഒരു സിലിണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിടെ വാതകം ചോർന്നാണ് തീപിടുത്തമുണ്ടായത് വീട്ടുടമയുടെ മകൻ വിനയ് (30) അനധികൃതമായി ഗ്യാസ് റീഫില്ലിംഗ് ഏജൻസി നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് വിനയ്‌ക്കും കുമാർ (24) എന്ന ജീവനക്കാരനും 5% വീതം പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 20 ലധികം…

Read More

ബെംഗളൂരുവിലെ മല്ലേശ്വരത്ത് വീട്ടുവാതിൽക്കൽ സ്രവശേഖരണം പദ്ധതിയ്ക്ക് തുടക്കം.

ബെംഗളൂരു: കൊവിഡ്-19 കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മന്ത്രി ഡോ.സി.എൻ.അശ്വത് നാരായണൻ ശനിയാഴ്ച മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും തയ്യാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി മണ്ഡലത്തിൽ ഡോർസ്റ്റെപ്പ് സ്രവ ശേഖരണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ വീടുവീടാന്തരം കയറിയിറങ്ങി കോവിഡ് 19 പരിശോധനയും നടത്തുമെന്നും. നിയോജക മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പബ്ലിക് ഹെൽത്ത് സെന്റർ കണ്ടെത്താനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാരായൺ പറഞ്ഞു. സന്ദർശനത്തിന് ശേഷം, ആശുപത്രിയിലെ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫുകളുടെ കുറവ് നികത്തുന്നതിനുള്ള നിർദ്ദേശം…

Read More

കോവിഡ് ഭീഷണിക്കിടയിലും മേക്കേദാട്ടു പദ്ധതിക്കായി ഭീമൻ പദയാത്ര സംഘടിപ്പിച്ച് കോൺഗ്രസ്; തടയാൻ സർക്കാർ.

ബെംഗളൂരു : കോവിഡ് മൂന്നാം തരംഗം രാജ്യത്തെയും സംസ്ഥാനത്തെയും നഗരത്തെയും പിടിച്ച് കുലുക്കുന്ന സാഹചര്യത്തിലും മേക്കേദാട്ടു പദ്ധതിക്കായി ഭീമൻ പദയാത്ര സംഘടിപ്പിച്ച് കോൺഗ്രസ് പാർട്ടി. ಗುರಿ ಒಂದೇ- ಮೇಕೆದಾಟು!ಅದನ್ನು ಪೂರೈಸುವ ಮಾರ್ಗದಲ್ಲಿ ಹೆಜ್ಜೆ ಇಡುತ್ತಿದ್ದೇವೆ. Only one aim- Mekedatu! And we are on the way to fulfill it!#NammaNeeruNammaHakku pic.twitter.com/DERpMBEBWN — DK Shivakumar (@DKShivakumar) January 9, 2022 സംഗമയിൽ നിന്ന് ബെംഗളൂരുവരെ തുടരുന്ന പദയാത്രയുടെ ഉൽഘാടനം സംഗമയിൽ ഇന്ന് നടന്നു. കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെ നേതൃത്വത്തിൽ ആണ്…

Read More

കെ-റെയിൽ കോൺഗ്രസ് തടയുമെന്ന് കെ സുധാകരൻ

കൊച്ചി: സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കുന്നത് നിർത്താൻ കോൺഗ്രസ് തീരുമാനിച്ചതായി പ്രഖ്യാപിച്ച് കെ സുധാകരൻ. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയുമായി ജനവികാരം അവഗണിച്ച് ആർക്കും മുന്നോട്ടുപോകാനാകില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. വീടുകൾ ബലമായി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും ശനിയാഴ്ച കൊച്ചിയിൽ നാല് ജില്ലകളിലെ കോൺഗ്രസ് നേതാക്കളുടെ സംയുക്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു എന്നും അദ്ദേഹം…

Read More

കൊച്ചി ഗവ.എംസിഎച്ചിലേക്കുള്ള കെഎസ്ആർടിസി ഷട്ടിൽ സർവീസ് ആരംഭിച്ചു.

ksrtc BUSES

കൊച്ചി: കളമശ്ശേരിയിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസ് ശനിയാഴ്ച മുതൽ ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവിനൊപ്പം ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ബസ് പാർക്കിങ് സൗകര്യം ഒരുക്കിയാൽ കളമശേരിയിൽ നിന്ന് സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. എച്ച്എംടി ജംഗ്ഷനിൽ കെഎസ്ആർടിസി ഷട്ടിൽ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസിനായി കളമശേരി മെഡിക്കൽ കോളജ് പിടിഎ ഒരു ലക്ഷം രൂപ…

Read More
Click Here to Follow Us