അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രത്തിൽ തീപിടിത്തം.

ബെംഗളൂരു:  ഗോവിന്ദരാജ് നഗറിലെ അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രത്തിൽ  തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടു, അപകടത്തിൽ രണ്ട് പേർക്ക് 5% വീതം പൊള്ളലേറ്റു. ഗ്യാസ് റീഫില്ലിംഗ് കേന്ദ്രമാക്കി മാറ്റിയ വീടിന്റെ വരാന്തയിൽ ഒരു സിലിണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിടെ വാതകം ചോർന്നാണ് തീപിടുത്തമുണ്ടായത്

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

വീട്ടുടമയുടെ മകൻ വിനയ് (30) അനധികൃതമായി ഗ്യാസ് റീഫില്ലിംഗ് ഏജൻസി നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് വിനയ്‌ക്കും കുമാർ (24) എന്ന ജീവനക്കാരനും 5% വീതം പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 20 ലധികം എൽപിജി സിലിണ്ടറുകളിൽ ഒന്നുപോലും തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാത്തത് അത്ഭുതമാണെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts