ദില്ലി: 20 കാരിയായ യുവതിയെ അയൽവാസികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, തുടർന്ന് പ്രതികൾ യുവതിയുടെ മുടിവെട്ടുകയും കഴുത്തിൽ ചെരുപ്പുമാല നിർബന്ധിച്ച് ധരിപ്പിക്കുകയും ചെയ്തുകൊണ്ട് ഡൽഹിയിലെ ഷഹ്ദാര ജില്ലാ തെരുവുകളിലൂടെ പരേഡ് നടത്തി,
സംഭവത്തോട് അനുബന്ധിച്ച് ഏഴ് സ്ത്രീകളെയും പ്രതികളുടെ കുടുംബത്തിലെ രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. മറ്റ് രണ്ട് പ്രതികൾ ഓടി രക്ഷപെടുകയും ചെയ്തു, നിലവിൽ അവരിപ്പോൾ ഒളിവിലാണ്. അവർക്കായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.
15- 16 വയസ്സ് പ്രായമുള്ള പ്രതികളുടെ കുടുംബാംഗങ്ങളിൽ ഒരാൾ സ്ത്രീയെ പിന്തുടരുകയും അവളോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു എന്നാൽ യുവതി അത് നിരസിച്ചതിൽ മനംനൊന്ത 16 വയസ്സുകാൻ കഴിഞ്ഞ വർഷം നവംബർ 12 ന് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ആൺകുട്ടി ആത്മഹത്യ ചെയ്തതിനു കാരണം യുവതിയാണ് എന്ന് കുടുംബം സ്ത്രീയെ കുറ്റപ്പെടുത്തിയിരുന്നു, അതിനുള്ള വ്യക്തിവൈരാഗ്യമാണ് ഈ ഹീനമായ പ്രവർത്തിയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു
സംഭവത്തിന്റെ ഒരു വീഡിയോയിൽ, ഒരു സംഘം സ്ത്രീകൾ ഇരയെ പരേഡ് ചെയ്യുന്നതിനിടെ മർദ്ദിക്കുന്നത് കാണാമായിരുന്നു. അയൽക്കാരും നാട്ടുകാരും കൈയടി ച്ച് പരേഡ് ആസ്വദിച്ചതല്ലാതെ ആരും ഇടപെടാൻ മുന്നോട്ടു വന്നില്ല എന്നതും വിഡിയോയിൽ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഈസ്റ്റ് ഡൽഹി എംപി ഗൗതം ഗംഭീർ, ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ എന്നിവർ ഇരയുടെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പ് നൽകിയട്ടുണ്ട്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പിസിആർ കോൾ ലഭിച്ചതെന്നും അതെത്തുടർന്ന്ഞങ്ങളുടെ സംഘം സംഭവസ്ഥലത്തെത്തുകയും ഒരു സംഘം ആളുകൾ ഒരു സ്ത്രീയെ തെരുവിൽ പരേഡ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതായും DCP (Shahdara) R സത്യസുന്ദരം പറഞ്ഞു. അവിടെനിന്നും ഞങ്ങൾ യുവതിയെ രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും, അവിടെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയാതെയും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.