ഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇന്ന് ടാറ്റാ ഗ്രൂപ്പിന് കൈമാറി. ഇന്ന് രാവിലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട ശേഷം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ ആസ്ഥാനത്തെത്തി. കഴിഞ്ഞ വർഷം എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച രത്തൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ ഗ്രൂപ്പിന് ഇന്ന് മുതൽ വിമാനക്കമ്പനി കൈമാറുന്നത്.
നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈനുകൾ ടാറ്റ ഗ്രൂപ്പിന്റെതാകും. ഇതുവരെ പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ ഇതോണ്ടെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് സ്വന്തമായി. 18,000 കോടി രൂപയ്ക്കാണ് ടാറ്റ എയർ ഇന്ത്യയെ സ്വന്തമാക്കുന്നത്.
ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. ജനുവരി മൂന്നാം വാരത്തോടെ എയര്‍ ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണം ടാറ്റ സണ്‍സ് ഏറ്റെടുക്കുമെന്ന് നവംബറില്‍ നടന്ന ടൈംസ് നൗ ഉച്ചകോടിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി സ്ഥിരീകരിച്ചിരുന്നു.
ഇന്ന് ഓഹരിവിറ്റഴിക്കൽ നടപടി പൂർത്തിയായെന്ന് ദിപം സെക്രട്ടറി തുഹിൻകാന്ത് പാണ്ഡെ അറിയിച്ചു. എയർ ഇന്ത്യ, ടാറ്റ സൺസിന് കീഴിലേക്ക് തിരിച്ചു വന്നതിൽ സന്തോഷമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരനും പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.