ചെന്നൈ: പൊതുസ്ഥലങ്ങളിൽ മുഖംമൂടി ശരിയായി ധരിക്കുന്നത് 35 ശതമാനം പേർ മാത്രമാണെന്ന് നഗരത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തി. അടുത്തിടെ നടന്ന സർവേയെ ഉദ്ധരിച്ച് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ഗഗൻദീപ് സിംഗ് ബേദി ചൊവ്വാഴ്ച പൊതുജനങ്ങളോട് മാസ്ക് ധരിക്കാൻ അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷത്തെ ഡെൽറ്റ വേരിയന്റിനേക്കാൾ വളരെ വേഗത്തിലാണ് പുതിയ ഒമിക്രോൺ വേരിയന്റ് വ്യാപിക്കുന്നത്. എന്നാൽ നഗരത്തിൽ 10 ദിവസം മുമ്പ് നടത്തിയ ഒരു സർവേയിൽ 35 ശതമാനം ആളുകൾ മാത്രമാണ് മാസ്ക് ധരിക്കുന്നതായി കണ്ടെത്തിയത്.
കൊറോണ വൈറസ് നഗരത്തിൽ അതിവേഗം പടരുന്നതിനാൽ പൊതുസ്ഥലങ്ങളിൽ ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും, ഇല്ലെങ്കിൽ, ജനുവരി പകുതിയോടെ കേസുകൾ പലമടങ്ങ് വർദ്ധിക്കുമെന്നും റോയപുരത്തെ ഭാരതി ആർട്‌സ് കോളേജിലെ കോവിഡ് രോഗികൾക്കായുള്ള സ്‌ക്രീനിംഗ് സെന്റർ എച്ച്ആർ ആൻഡ് സിഇ മന്ത്രി പികെ ശേഖര് ബാബുവിനൊപ്പം പരിശോധിച്ച ശേഷം ബേദി പറഞ്ഞു. ജലദോഷമോ തൊണ്ടവേദനയോ ഉണ്ടായാൽ പൊതുജനങ്ങൾ നഗരത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ പരിശോധന നടത്തണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.
അതേസമയം, പബ്ലിക് കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തിങ്കളാഴ്ച നഗരം ചുറ്റിയ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിരവധി ആളുകൾക്കാണ് മാസ്കുകൾ വിതരണം ചെയ്തത്. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ച് ഒരു ദിവസത്തിന് ശേഷം മുഖ്യമന്ത്രി ഓമണ്ടുരാർ ഗവ എസ്റ്റേറ്റ് ബസ് സ്റ്റോപ്പ്, സ്പെൻസർ പ്ലാസക്ക് എതിർവശത്ത്, ആയിരം വിളക്ക്, എൽഡാം റോഡ് സിഗ്നൽ, ചെപ്പോക്ക്, തേനാംപേട്ട്, എസ്ഐഇടി കോളേജ് ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിൽ വെച്ച് ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.