രാത്രി കർഫ്യൂ; റോഡുകൾ കൈയടക്കി പോലീസ്, പരിശോധന ശക്തം.

ബെംഗളൂരു: 10 ദിവസത്തേക്ക് ഏർപ്പെടുത്തിയ 7 മണിക്കൂർ നിയന്ത്രണങ്ങളിൽ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി മേഖലയുടെ അതൃപ്തി വർദ്ധിച്ചുകൊണ്ടിരിക്കെ, ചൊവ്വാഴ്ച രാത്രി 10 മണിക്ക് നഗരത്തിലുടനീളം രാത്രി കർഫ്യൂ നടപ്പാക്കി.

സമയം അടുത്തപ്പോൾ, വീട്ടിലേക്കുള്ള അവസാന ട്രാൻസ്പോർട്ട് പിടിക്കാൻ പൗരന്മാർ തിടുക്കംകൂട്ടി. ആളുകൾ പബ്ബുകൾക്കും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും പുറത്ത് ഒരു ക്യാബ് അല്ലെങ്കിൽ ഓട്ടോ പിടിക്കാൻ ശ്രമിച്ചു. ആശുപത്രികളും ഫാർമസികളും ഒഴിച്ച്, മറ്റ് സ്റ്റോറുകൾ രാത്രി 9.30 ഓടെ അടച്ചു,  രാത്രി 10.30 ഓടെ നഗരം നിശ്ചലമായി മാറി,

പോലീസുകാർ സൈറൺ മുഴക്കിയും ബീക്കണുകൾ മിന്നിമറയുന്നതോടെ റോഡുകൾ വിജനമായ ഭാവമായിരുന്നു. രാത്രി 10 മണിക്ക് ശേഷം ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ച് സ്പീക്കറുകൾ ഉപയോഗിച്ച് പോലീസ് നേരത്തെ അറിയിപ്പുകൾ നടത്തിയിരുന്നു.

ചില പ്രദേശങ്ങളിൽ, കടകൾ രാത്രി 10 മണി കഴിഞ്ഞ് തുറന്നിരുന്നു, അതോടെ കടയുടമകൾക്ക് മുന്നറിയിപ്പ് നൽകാൻ പോലീസിനെ പ്രേരിപ്പിക്കുകയും ഷട്ടറുകൾ താഴ്ത്തുകയും ചെയ്തു. പ്രധാന റോഡുകളും പ്രധാന ജംഗ്ഷനുകളും പോലീസ് ബാരിക്കേഡ് ചെയ്തു, പരിശോധനയ്ക്കായി യാത്രക്കാരെ പോലീസ് തടയുകയും ചെയ്തു.

രാത്രി കർഫ്യൂ സമയത്ത് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പോലീസ് കമ്മീഷണർ കമൽ പന്ത് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നഗരത്തിലുടനീളം പോലീസുകാരെ വിന്യസിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്യുമെന്നും രാത്രി 10ന് ശേഷം വാണിജ്യ പ്രവർത്തനങ്ങളൊന്നും അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു

രാത്രി കർഫ്യൂ സമയത്ത് ഫ്ലൈ ഓവറുകൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അടച്ചിടുമെന്നും ഏതൊക്കെ ഫ്ലൈ ഓവറുകളാണ് അടയ്ക്കേണ്ടതെന്ന് അധികാരപരിധിയിലുള്ള പോലീസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും ആളുകൾക്കെതിരെ കേസെടുക്കുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഡിസംബർ 31ന് രാത്രി എംജി റോഡ്, ബ്രിഗേഡ് റോഡ്, കോറമംഗല, ഇന്ദിരാനഗർ എന്നിവിടങ്ങളിൽ കനത്ത പോലീസ് വിന്യാസം ഉണ്ടായിരിക്കുമെന്നും പൊതു ആഘോഷങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

 


.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us