ബെംഗളൂരു: കഴിഞ്ഞ ആഴ്ച മുതൽ സാധാരണയിലും കുറഞ്ഞ താപനില രേഖപ്പെടുത്തിയതിനാൽ, മൂടൽമഞ്ഞും കാലാവസ്ഥയും മൂലം ചൊവ്വാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടലിനേയും വരവിനെയും ബാധിച്ചു.
ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് ഉള്ള ഒരു സ്പൈസ് ജെറ്റ് വിമാനം, അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കും അവിടെനിന്നും ബെംഗളൂരുവിലേക്ക് ഉള്ള ഒരു എയർ ഇന്ത്യ വിമാനം എന്നിങ്ങനെ ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ ചെന്നൈയിലേക്ക് വഴി തിരിച്ചുവിട്ടതായി കെംപഗൗഡ വിമാനത്താവള അധികൃതർ അറിയിച്ചു.
വഴിതിരിച്ചുവിട്ട വിമാനങ്ങൾക്ക് പുറമെ 39 വിമാനങ്ങൾ പുറപ്പെടുന്നതിലെ കാലതാമസവും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം, ബെംഗളൂരു നഗരത്തിൽ പരമാവധി താപനില 27.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.