ബെംഗളൂരു: മോട്ടോർ ഇൻഷുറൻസ് പോളിസി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) ഉടമയിൽ നിന്ന് വാങ്ങിയ മതിയെന്ന് ഉപഭോക്തൃ കോടതി വിധിച്ചു. ഒരു കാർ വാങ്ങുകയും അതിന്റെ ആർസി തന്റെ പേരിലേക്ക് മാറ്റുകയും എന്നാൽ ഇൻഷുറൻസ് പോളിസി മാറ്റാൻ സാധിക്കാഞ്ഞ ഒരാൾക്ക് ഇൻഷുറൻസ് കമ്പനിയോട് ഏകദേശം 6.6 ലക്ഷം രൂപയുടെ ആക്‌സിഡന്റ് ക്ലെയിം ക്ലിയർ ചെയ്യാനും 60,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
മൈസൂരു നിവാസിയായ അഭിഷേക് ആർ ദാസ് (25) 2019 ഒക്ടോബറിൽ ഷീബ റോബർട്ടിൽ നിന്ന് ഹ്യുണ്ടായ് വെർണ കാർ വാങ്ങി. ഒക്ടോബർ 10-ന് ദാസ് തന്റെ പേരിലേക്ക് ആർസി ട്രാൻസ്ഫർ ചെയ്യുകയും നിശ്ചിത 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് പേപ്പർ ട്രാൻസ്ഫർ ചെയ്യാൻ പദ്ധതിയിടുകയും ചെയ്തു. എന്നാൽ ഒക്ടോബർ 12 ന് പരിചയക്കാരൻ കാർ ഓടിച്ച് ഗുരുതരമായ അപകടമുണ്ടാക്കി, അറ്റകുറ്റപ്പണികൾക്ക് ആറ് ലക്ഷത്തിലധികം രൂപ ചിലവായി.
ഈ ക്ലെയിം ഇൻസൻസ് കമ്പനി നിരസിക്കുച്ചു ഇതിനെതിരെ ദാസ് നടത്തിയ നിയ പോരാട്ടത്തിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.